വെളിച്ചം ക്വിസ്: വാഴക്കാട് മണ്ഡലം ജേതാക്കള്‍
മഞ്ചേരി: മലപ്പുറം ഈസ്റ്റ് ജില്ലയില്‍ വെളിച്ചം ക്വിസ് മത്സരത്തില്‍ സക്കീന ബീവി (വാഴക്കാട് മണ്ഡലം), മുഹമ്മദ് ഇസ്ഹാഖ് (കൊണ്ടോട്ടി മണ്ഡലം), ഐ സൈനബ (അരീക്കോട് മണ്ഡലം) എന്നിവര്‍ ആദ്യ സ്ഥാനങ്ങള്‍ നേടി. മത്സരം വെളിച്ചം സംസ്ഥാന ചെയര്‍മാന്‍ അബ്ദുല്‍കരീം സുല്ലമി ഉദ്ഘാടനം ചെയ്തു. ഡോ. ഉസാമ തൃപ്പനച്ചി, സഹല്‍ ഹാദി മത്സരം നിയന്ത്രിച്ചു. ജില്ലാ പ്രസിഡന്റ് ജൗഹര്‍ അയനിക്കോട്, സെക്രട്ടറി അബ്ദുല്ലത്തീഫ് മംഗലശ്ശേരി, ഫാസില്‍ ആലുക്കല്‍, ജില്ലാ കണ്‍വീനര്‍ ഷക്കീല്‍ ജുമാന്‍, ഹബീബ് മൊറയൂര്‍, ഇല്യാസ് മോങ്ങം, നവാസ് കുനിയില്‍, ഫസലു റഹ്മാന്‍, ഹബീബ് മങ്കട, വാഹിദ് വാഴക്കാട്, മുസഫര്‍ റഷാദ് നേതൃത്വം നല്‍കി.