വെളിച്ചം ക്വിസ് കൊടുവള്ളി വെസ്റ്റ് ജേതാക്കള്‍
കോഴിക്കോട്: കോഴിക്കോട് സൗത്ത് ജില്ലയില്‍ വെളിച്ചം പതിമൂന്നാംഘട്ട ക്വിസ് മല്‍സരത്തില്‍ കൊടുവള്ളി വെസ്റ്റ് മണ്ഡലം ടീമംഗങ്ങളായ റംസീന, ഹസീന എന്നിവര്‍ ഒന്നാം സ്ഥാനം നേടി. ബേപ്പൂര്‍, കോഴിക്കോട് സിറ്റി മണ്ഡലങ്ങളുടെ ടീമംഗങ്ങളായ സമീഹ രഹാന, ഫാത്തിമ ജാസ്മിന്‍ തുടങ്ങിയവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഐ എസ് എം ജില്ലാ പ്രസിഡന്റ് ഇഖ്ബാല്‍ സുല്ലമി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. ഫുക്കാര്‍ അലി ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വെളിച്ചം സംസ്ഥാന ക്വിസ് കോഓര്‍ഡിനേറ്റര്‍ കുഞ്ഞിമുഹമ്മദ് മദനി നിര്‍വഹിച്ചു. നവാസ് അന്‍വരി, ഫാദില്‍ പന്നിയങ്കര, ജാനിഷ് വേങ്ങേരി, അബ്ദുസ്സലാം ഒളവണ്ണ, നസീം മടവൂര്‍, റാഫി രാമനാട്ടുകര പ്രസംഗിച്ചു. മത്സരത്തിന് മിസ്ബാഹ് ഫാറൂഖി നേതൃത്വം നല്‍കി.