വെളിച്ചം ഖത്തര്‍ മൊഡ്യൂള്‍ പ്രകാശനം ചെയ്തു
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്്‌ലാഹി സെന്ററിനു കീഴില്‍ നടന്നുവരുന്ന വെളിച്ചം പഠനപദ്ധതിയുടെ മൂന്നാംഘട്ടത്തിന്റെ രണ്ടാം മൊഡ്യൂള്‍ പ്രകാശന സംഗമം ഇസ്്‌ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുല്ലത്തീഫ് നല്ലളം ഉദ്ഘാടനം ചെയ്തു. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ എമര്‍ജന്‍സി സ്‌പെഷ്യലിസ്റ്റ് ഡോ. അസീസ് പാലോള്‍ വക്‌റ മേഖല ജോ. സെക്രട്ടറി റബീഹ് അബ്ദുസ്സമദിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. വെളിച്ചം ചെയര്‍മാന്‍ സിറാജ് ഇരിട്ടി അധ്യക്ഷത വഹിച്ചു. വെളിച്ചം ജനറല്‍ കണ്‍വീനര്‍ ഉമര്‍ ഫാറൂഖ്, ചീഫ് കോര്‍ഡിനേറ്റര്‍ മുജീബ് കുനിയില്‍, അലി ചാലിക്കര പ്രസംഗിച്ചു.