വെളിച്ചം സംഗമവും ആദരിക്കലും
പറവൂര്‍: വെളിച്ചം ഖുര്‍ആന്‍ പഠനവേദിയുടെ ആഭിമുഖ്യത്തില്‍ പഠന ക്ലാസും ആദരിക്കലും സംഘടിപ്പിച്ചു.
വെളിച്ചം സംസ്ഥാന സംഗമത്തില്‍ ക്വിസ് മത്സരത്തില്‍ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച സാഹിദ ടീച്ചര്‍ക്ക് കെ എന്‍ എം മര്‍കസുദ്ദഅ്വ ജില്ലാ പ്രസിഡന്റ് ഷിയാസ് സലഫി ഉപഹാരം സമ്മാനിച്ചു.
എസ് എസ് എല്‍ സി, പ്ലസ്ടു ജേതാക്കളെ ആദരിച്ചു. സജ്ജാദ് ഫാറൂഖി, അബ്ദുസ്സമദ് മദനി, സാബിക് മാഞ്ഞാലി, റഷീദ് കുന്നുകര പ്രസംഗിച്ചു.
