30 Tuesday
May 2023
2023 May 30
1444 Dhoul-Qida 10

വെളിച്ചം 12-ാമത് സംസ്ഥാന സംഗമം സമാപിച്ചു വിശുദ്ധ ഖുര്‍ആന്‍ വരുത്തിയ പരിവര്‍ത്തനം ലോക സമൂഹത്തിന് മാതൃക

കോഴിക്കോട് നടന്ന ‘വെളിച്ചം’ ഖുര്‍ആന്‍ പഠനപദ്ധതിയുടെ 12-ാമത് സംസ്ഥാന സംഗമം കെ ജെ യു സംസ്ഥാന ജനറല്‍
സെക്രട്ടറി ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്യുന്നു.


കോഴിക്കോട്: വിശുദ്ധ ഖുര്‍ആന്‍ വരുത്തിയ പരിവര്‍ത്തനം ലോക സമൂഹത്തിന് മാതൃകയാണെന്നും ഖുര്‍ആന്‍ പറയുന്ന വഴിയില്‍ നീങ്ങിയാല്‍ മനുഷ്യന് നഷ്ടമൊന്നും സംഭവിക്കാന്‍ ഇല്ലെന്നും വെളിച്ചം പന്ത്രണ്ടാമത് സംസ്ഥന സംഗമം അഭിപ്രായപ്പെട്ടു. വിശുദ്ധ ഖുര്‍ആന്‍ മാനവര്‍ക്ക് മാര്‍ഗ ദീപമാണെന്നും അതനുസരിച്ച് നടക്കുന്നവര്‍ക്ക് പരലോകമോക്ഷം ലഭിക്കുമെന്നും റമദാന്‍ കാലയളവ് അതിനുപയോഗപ്പെടുത്തണമെന്നും സംഗമം ആവശ്യപ്പെട്ടു.
കോഴിക്കോട് നടന്ന അന്താരാഷ്ട്ര പഠനപദ്ധതിയുടെ സംസ്ഥാന സംഗമം ഉദ്ഘാടനവും അവാര്‍ഡ് ദാനവും കെ ജെ യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി നിര്‍വഹിച്ചു. ഷമീര്‍ ഫലാഹി അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. ഫുക്കാര്‍ അലി, പി ടി മുഹമ്മദലി സുല്ലമി എന്നിവര്‍ പ്രമേയ പ്രഭാഷണം നടത്തി. വെളിച്ചം ക്വിസ്സ് ഗ്രാന്റ് ഫിനാലെയില്‍ അബ്ബാസ് സുല്ലമി, കുഞ്ഞിമുഹമ്മദ് മദനി, ഹുമയൂണ്‍ കബീര്‍ ഫാറൂഖി, റഫീഖ് നല്ലളം, നസീം മടവൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സമാപന സമ്മേളനം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. വെളിച്ചം ചെയര്‍മാന്‍ അബ്ദുല്‍ കരീം സുല്ലമി അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന ട്രഷറര്‍ ഷാനിഫ് വാഴക്കാട് വെളിച്ചം റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പതിമൂന്നാമത് വെളിച്ചം, ബാലവെളിച്ചം ലോഞ്ചിംഗ് ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത് നിര്‍വഹിച്ചു. സമാപന ഭാഷണം ടി പി ഹുസൈന്‍ കോയ നിര്‍വഹിച്ചു. നറുക്കെടുപ്പിന് അഷറഫ് തൊടികപ്പുലം, ഷംസുദ്ദീന്‍ അയനിക്കോട്, ഷറഫദ്ദീന്‍ കടലുണ്ടി എന്നിവര്‍ നേതൃത്വം നല്കി. സഹീര്‍ വെട്ടം, മറിയക്കുട്ടി സുല്ലമിയ്യ, ഫൈസല്‍ മതിലകം, ഷാനവാസ് പറവന്നൂര്‍, യൂനുസ് നരിക്കുനി, മുഹ്‌സിന്‍ തൃപ്പനച്ചി, അബ്ദുല്‍ മജീദ് സുല്ലമി, ടി പി എം മുഹമ്മദ് ഉസ്മാന്‍, സത്താര്‍ ഫാറൂഖി, കെ ജാനിഷ് മുഹമ്മദ്, കെ കുഞ്ഞിക്കോയ മാസ്റ്റര്‍, പ്രൊഫ. അബ്ദുല്‍ മുബാറക്, അബ്ദു മങ്ങാട്, അബ്ദുസ്സലാം ഒളവണ്ണ, സഫൂറ തിരുവണ്ണൂര്‍, നസീര്‍ ചാലിയം സംസാരിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x