22 Sunday
December 2024
2024 December 22
1446 Joumada II 20

ഐ എസ് എം വെളിച്ചം ഖുര്‍ആന്‍ പഠനപദ്ധതി ഫലം പ്രഖ്യാപിച്ചു

കോഴിക്കോട്: വെളിച്ചം ഖുര്‍ആന്‍ പദ്ധതിയുടെ 12-ാം ഘട്ടത്തിന്റെയും ബാലവെളിച്ചം 7-ാം ഘട്ടത്തിന്റെയും ഫലം പ്രഖ്യാപിച്ചു. വെളിച്ചം സംസ്ഥാന ചെയര്‍മാന്‍ അബ്ദുല്‍കരീം സുല്ലമി ഫലപ്രഖ്യാപനം നടത്തി. വെളിച്ചം പദ്ധതിയില്‍ 17000 പേരും ബാലവെളിച്ചം പദ്ധതിയില്‍ 7000 പേരും പങ്കെടുത്തു. ഏപ്രില്‍ 10-ന് നടക്കുന്ന വെളിച്ചം പന്ത്രണ്ടാം സംഗമത്തില്‍ വെച്ച് വിജയികള്‍ക്ക് സമ്മാന വിതരണം നടത്തും. സംഗമത്തില്‍ ക്വിസ് ഗ്രാന്‍ഡ് ഫിനാലെ, വെളിച്ചം പതിമൂന്നാം ഘട്ടം, ബാലവെളിച്ചം എട്ടാം ഘട്ടം ലോഞ്ചിങ് എന്നിവയും നടക്കും.
ഫലപ്രഖ്യാപന ചടങ്ങില്‍ ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. ഫുക്കാറലി, ജന.സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, ജനറല്‍ കണ്‍വീനര്‍ ഷാനിഫ് വാഴക്കാട്, പരീക്ഷാ കണ്‍ട്രോളര്‍ ടി പി ഹുസൈന്‍ കോയ പ്രസംഗിച്ചു.

Back to Top