വെളിച്ചം മൊഡ്യൂള്‍ പ്രകാശനം

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നടത്തുന്ന വെളിച്ചം ഖുര്‍ആന്‍ പഠനപദ്ധതിയുടെ അഞ്ചാമത്തെ മൊഡ്യൂള്‍ സഫ വാട്ടര്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അഷ്‌റഫ് ഇസ്‌ലാഹി സെന്റര്‍ ഉപദേശകസമിതി അംഗം ആര്‍ വി മുഹമ്മദിന് നല്‍കി പ്രകാശനം ചെയ്തു. വെളിച്ചം ചെയര്‍മാന്‍ അബ്ദുല്ലത്തീഫ് നല്ലളം അധ്യക്ഷത വഹിച്ചു. ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി റഷീദ് അലി, ഉമര്‍ ഫാറൂഖ്, അലി ചാലിക്കര, മുജീബ് മദനി, നിസ്താര്‍ പട്ടേല്‍, ബഷീര്‍ അന്‍വാരി, ഹമീദ് കല്ലിക്കണ്ടി പങ്കെടുത്തു.
