വെളിച്ചം: ലോഗോ പ്രകാശനം ചെയ്തു
ദോഹ: ഖത്തര്‍ വെളിച്ചം പദ്ധതിയുടെ പുതിയ ലോഗോ കെയര്‍ ആന്‍ഡ് ക്യുവര്‍ മാനേജിംഗ് ഡയറക്ടര്‍ ഇ പി അബ്ദുറഹ്മാന്‍ പ്രകാശനം ചെയ്തു. 2011-ല്‍ ആരംഭിച്ച വെളിച്ചം പദ്ധതി രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ചു. മൂന്നാം ഘട്ട പ്രഖ്യാപനവും പത്താം വാര്‍ഷികവും സപ്തംബറില്‍ നടക്കും. ജി സി സി ഇസ്‌ലാഹി കോര്‍ഡിനേഷന്‍ കമ്മിറ്റി ജന. കണ്‍വീനര്‍ കെ എന്‍ സുലൈമാന്‍ മദനി ഉദ്ഘാടനം ചെയ്തു. വെളിച്ചം ചെയര്‍മാന്‍ സിറാജ് ഇരിട്ടി അധ്യക്ഷത വഹിച്ചു. ഷമീര്‍ വലിയവീട്ടില്‍, നിസാര്‍ ചെട്ടിപ്പടി പ്രസംഗിച്ചു.