വെളിച്ചം സംഗമവും അവാര്‍ഡ് ദാനവും
തെക്കന്‍ കുറ്റൂര്‍: ഐ എസ് എം തെക്കന്‍ കുറ്റൂര്‍ മേഖല വെളിച്ചം സംഗമവും എം എസ് എം അവാര്‍ഡ് ദാനവും കുറ്റൂര്‍ ഐ ഇ സി ഓഡിറ്റോറിയത്തില്‍ നടന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഫൈസല്‍ എടശ്ശേരി ഉദ്ഘാടനം ചെയ്തു. വെളിച്ചം പതിമൂന്നാം ഘട്ട പുസ്തക പ്രകാശനം തലക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്മ നിര്‍വ്വഹിച്ചു. വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയവരെ എം എസ് എം കമ്മറ്റി ആദരിച്ചു. തിരുര്‍ ബ്ലോക്ക് പഞ്ചായത്തംഗം ടി.വി. റംഷീദ , തലക്കാട് പഞ്ചായത്തംഗം കെ. കുഞ്ഞി മൊയ്തീന്‍, കെ എന്‍ എം മലപ്പുറം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് പി. മുഹമ്മദ് കുട്ടി ഹാജി, ഹുസൈന്‍ കുറ്റൂര്‍, സി.ജലീല്‍, സഹീര്‍ വെട്ടം, മുഫീദ് നെല്ലിക്കാട്, പാറപ്പുറത്ത് നിസാര്‍, പി. നിബ്രാസുല്‍ ഹഖ്, എ. മുന്‍ദിര്‍, ഷംസുദ്ധീന്‍ അല്ലൂര്‍, കെ. സൈനബ, പി. യാസിര്‍, ആരിഫ മൂഴിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.