14 Saturday
June 2025
2025 June 14
1446 Dhoul-Hijja 18

എറണാകുളം ജില്ലാ വെളിച്ചം സംഗമം


കൊച്ചി: ശാശ്വത സമാധാനം കണ്ടെത്താന്‍ ഖുര്‍ആനിക അധ്യാപനങ്ങള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്ന് ഐ എസ് എം എറണാകുളം ജില്ലാ സമിതി കാക്കനാട് സംഘടിപ്പിച്ച വെളിച്ചം ഖുര്‍ആന്‍ പഠിതാക്കളുടെ സംഗമം അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മനോജ് മൂത്തേടന്‍ ഉദ്ഘാടനം ചെയ്തു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അവതരിക്കപ്പെട്ട വേദഗ്രന്ഥത്തിന്റെ സന്ദേശങ്ങള്‍ ഇന്നും പ്രസക്തമാകുന്നത് ആ വേദഗ്രന്ഥത്തിന്റെ പരാമര്‍ശങ്ങള്‍ മനുഷ്യന്റെ ജീവിത പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതുകൊണ്ടാണ് അദ്ദേഹം അഭിപ്രായപ്പെട്ടു. കെ എന്‍ എം ജില്ലാ സെക്രട്ടറി കെ കെ ഹുസൈന്‍ സ്വലാഹി അധ്യക്ഷത വഹിച്ചു. സി എം മൗലവി, എം കെ ശാക്കിര്‍, വി മുഹമ്മദ് സുല്ലമി, മുഹ്‌സിന പത്തനാപുരം പ്രസംഗിച്ചു. പാനല്‍ ഡിസ്‌കഷനില്‍ അയ്യൂബ് മൗലവി, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഫിറോസ് കൊച്ചി, കെ എം ജാബിര്‍ പ്രസംഗിച്ചു. സമാപന സെഷനില്‍ ഖുര്‍ആന്‍ പഠിതാക്കള്‍ക്കുള്ള സമ്മാനങ്ങള്‍ മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണി കാക്കനാട് വിതരണം ചെയ്തു. ഐ എസ് എം സംസ്ഥാന സെക്രട്ടറി അയ്യൂബ് എടവനക്കാട്, ജില്ലാ സെക്രട്ടറി എം എം ബുറാശിന്‍, കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് ഷിയാസ് സലഫി, ട്രഷറര്‍ അബ്ദുന്നാസര്‍ കാക്കനാട്, സജ്ജാദ് ഫാറൂഖി, അബ്ദുസ്സലാം ഇസ്‌ലാഹി, നുനൂജ് യൂസുഫ്, ഷമീം ഖാന്‍, സിയാസ് ബി എം പ്രസംഗിച്ചു.

Back to Top