വെളിച്ചം സുഊദി ഖുര്‍ആന്‍ പഠനപദ്ധതി ദമ്മാമില്‍ അഞ്ചാം ഘട്ടത്തിന് തുടക്കമായി

ദമ്മാം: വെളിച്ചം സുഊദി ഓണ്‍ലൈന്‍ ഖുര്‍ആന്‍ പഠന പദ്ധതിയുടെ അഞ്ചാംഘട്ട പരീക്ഷകള്‍ക്ക് ദമ്മാം ഏരിയയില്‍ തുടക്കമായി. പഠന സിലബസ് അശ്വന്ത് വര്‍മക്ക് കൈമാറി യൂസുഫ് കൊടിഞ്ഞി ഉദ്ഘാടനം ചെയ്തു. അമാനി മൗലവിയുടെ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥത്തെ അടിസ്ഥാനമാക്കി നംല്, ഖസസ് അധ്യായങ്ങളാണ് അഞ്ചാംഘട്ട പാഠ്യപദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചത്.
ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് വഹീദുദ്ദീന്‍, സെക്രട്ടറി നസ്‌റുല്ല അബ്ദുല്‍കരീം, വെളിച്ചം കോര്‍ഡിനേറ്റര്‍ അന്‍ഷാദ് കാവില്‍, എം വി നൗഷാദ്, മുജീബ്‌റഹ്മാന്‍ കുഴിപ്പുറം, മുനീര്‍ ഹാദി പ്രസംഗിച്ചു.
