വെളിച്ചം, ബാലവെളിച്ചം കോഴിക്കോട് സൗത്ത് ജില്ലയില്‍ ക്വിസ്, ഹിഫ്ദ് മത്സരങ്ങള്‍ നടത്തി

കോഴിക്കോട്: ഐ എസ് എം കോഴിക്കോട് സൗത്ത് ജില്ലാ സമിതിയുടെ കീഴില്‍ വെളിച്ചം, ബാല വെളിച്ചം മത്സരങ്ങള്‍ സംഘടിപ്പിച്ചു. ക്വിസ്, ഹിഫ്ദ് മത്സരങ്ങളാണ് സംഘടിപ്പിച്ചത്. സംസ്ഥാന ജന. സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. വെളിച്ചം ജില്ലാ കണ്‍വീനര്‍ നവാസ് അന്‍വാരി അധ്യക്ഷത വഹിച്ചു. ക്വിസ് മത്സരങ്ങള്‍ക്ക് ഇ വി അബ്ബാസ് സുല്ലമി, മുഹമ്മദ് ഉസ്മാന് എന്നിവരും ഹിഫ് ദ് മത്സരത്തിന് ബാദുഷ, അക്ബര്‍ സാദിഖ് എന്നിവരും നേതൃ ത്വം നല്കി. അവാര്‍ഡ്ദാന സെഷനില്‍ ഷറഫുദ്ദീന് കടലുണ്ടി, യൂനുസ് നരിക്കുനി, ഫാദില്‍ പന്നിയങ്കര, മിസ്ബാഹ് ഫാറൂഖി, നസീം മടവൂര്‍, അബ്ദുസ്സലാം ഒളവണ്ണ, റാഫി രാമനാട്ടുകര, ജാസിര്‍ നന്മണ്ട, ഷബീര്‍ കുണ്ടുങ്ങല്‍, അഷ്കര്‍ പ്രസംഗിച്ചു.
