3 Thursday
July 2025
2025 July 3
1447 Mouharrem 7

വെളിച്ചം അവാര്‍ഡ് സംഗമം

അബൂദാബി: യു എ ഇ ഇസ്‌ലാഹി സെന്റര്‍ മുസഫ്ഫ യൂണിറ്റ് വെളിച്ചം അവാര്‍ഡ് സംഗമം യു ഐ സി നാഷണല്‍ കമ്മറ്റി ജന. സെക്രട്ടറി അബ്ദുല്ല മദനി ഉദ്ഘാടനം ചെയ്തു. വെളിച്ചം പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കും സി ഐ ഇ ആര്‍ പൊതുപരീക്ഷയില്‍ മികച്ച വിജയം നേടിയവര്‍ക്കും നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സുല്‍ഫിക്കര്‍ കോഴിക്കോട് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. മൊയ്തീന്‍കുട്ടി താനാളൂര്‍ അധ്യക്ഷത വഹിച്ചു. പി ടി റിയാസുദ്ദീന്‍ സുല്ലമി, അ നീഷ് ബാസി, എസ് എം ഇല്‍യാസ് കോഴിക്കോട്, കെ ഇ അബൂബക്കര്‍ ഫാറൂഖി, അന്‍വര്‍, സക്കീര്‍ പയ്യോളി, ഷൈറാ ബാനു ടീച്ചര്‍, സഫാന ഫൈസല്‍, റസ്മുദ്ദീന്‍ ചേന്ദര, ഉമര്‍ അരീക്കര, പി എ സമദ് ചാത്തല്ലൂര്‍, സാജിദ് മുഹമ്മദ് പാലക്കാട് പ്രസംഗിച്ചു.

Back to Top