25 Thursday
July 2024
2024 July 25
1446 Mouharrem 18

വെളിച്ചം സംസ്ഥാന സംഗമം സമാപിച്ചു


മേപ്പയ്യൂര്‍: മാനവിക മൂല്യങ്ങളുടെ പരിപൂര്‍ണതയിലേക്ക് വഴി നടത്തുകയാണ് വേദങ്ങള്‍ നിര്‍വഹിച്ച് വന്ന ദൗത്യമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി അഭിപ്രായപ്പെട്ടു. വെളിച്ചം അന്താരാഷ്ട്ര ഖുര്‍ആന്‍ പഠന പദ്ധതിയുടെ പതിനേഴാം സംസ്ഥാന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാന്തിയും സമാധാനവും നിലനിര്‍ത്തുന്ന ലോകക്രമത്തിന് ചുക്കാന്‍ പിടിക്കാന്‍ മനുഷ്യരെ പ്രാപ്തരാക്കുകയാണ് അന്തിമ വേദമായ വിശുദ്ധ ഖുര്‍ആന്‍ ചെയ്യുന്നത്. ഖുര്‍ആന്‍ പഠനരംഗത്ത് ‘വെളിച്ചം പദ്ധതി’ നിര്‍വഹിച്ചു വരുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ സ്തുത്യര്‍ഹമാണെന്നും സി പി ഉമര്‍ സുല്ലമി അഭിപ്രായപ്പെട്ടു.
ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍ അധ്യക്ഷത വഹിച്ചു. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജന്‍ വിശിഷ്ടാഥിതിയായിരുന്നു. യുവത ബുക്ഹൗസ് പുറത്തിറക്കിയ ‘കാണാതെ പോയ സര്‍ക്കസ്’, ‘കാല്‍മുട്ടില്‍ ഷൂവണിഞ്ഞ ഒട്ടകം’ എന്നീ ബാലസാഹിത്യ കൃതികളുടെ പ്രകാശനം വാര്‍ഡ് മെമ്പര്‍ റാബിയ എടത്തിക്കണ്ടിയും കെ എം പി അഷ്‌റഫും നിര്‍വഹിച്ചു.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന വൈസ് പ്രസിഡന്റ് കെ എം കുഞ്ഞഹമ്മദ് മദനി, ‘വെളിച്ചം’ ചെയര്‍മാന്‍ എം പി അബ്ദുല്‍കരീം സുല്ലമി, പരീക്ഷാ കണ്‍ട്രോളര്‍ ടി പി ഹുസൈന്‍ കോയ, കണ്‍വീനര്‍ അയ്യൂബ് എടവനക്കാട്, കെ എന്‍ എം മര്‍കസുദ്ദഅ്‌വ കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി കുഞ്ഞഹമ്മദ്, ജോ.സെക്രട്ടറി ലത്തീഫ് പുതുപ്പണം, എം ജി എം ജില്ലാ സെക്രട്ടറി ആരിഫ ടീച്ചര്‍, എം എസ് എം ജില്ലാ സെക്രട്ടറി അമീന്‍ഷാ കുറ്റ്യാടി, ഐ ജി എം ജില്ലാ സെക്രട്ടറി ആയിഷ ഹുദ, അബ്ബാസ് സുല്ലമി, റിഹാസ് പുലാമന്തോള്‍, മഠത്തില്‍ അബ്ദുറഹിമാന്‍, എന്‍ പി മൂസ, നെല്ലോളി അബ്ദുറഹിമാന്‍, ബഷീര്‍ വള്ളിയോത്ത്, ടി വി മജീദ്, കെ കെ അഹമ്മദ്, സഅദ് കടലൂര്‍, ഡോ. അന്‍വര്‍ സാദത്ത്, ഷരീഫ് കോട്ടക്കല്‍ ഉദ്ഘാന സെഷനില്‍ സംസാരിച്ചു.
അബ്ദുലത്തീഫ് കരുമ്പുലാക്കല്‍, നൗഷാദ് കാക്കവയല്‍, അബ്ദുസ്സത്താര്‍ ഫാറൂഖി, ഷാനിഫ് വാഴക്കാട്, കുഞ്ഞിമുഹമ്മദ് മദനി അത്താണിക്കല്‍, ഷറഫുദ്ധീന്‍ കടലുണ്ടി, റാഫി പേരാമ്പ്ര, മിസ്ബാഹ് ഫാറൂഖി, നജീബ് തവനൂര്‍, അന്‍ഷാദ് പന്തലിങ്ങല്‍, നദ നസ്‌റിന്‍, നവാസ് അന്‍വാരി, ഇല്യാസ് മോങ്ങം, ഡോ. റജുല്‍ ഷാനിസ്, റഷീദലി കുറ്റ്യാടി, മുഹമ്മദ് അസീം ജാര്‍ഖണ്ഡ്, ഷാനവാസ് പേരാമ്പ്ര, റഫീഖ് നല്ലളം, ജിസാര്‍ ഐ, ഷാനവാസ് വി പി, ആസിഫ് പുളിക്കല്‍, ഫാസില്‍ ആലുക്കല്‍, ഡോ. അഹമ്മദ് സാബിത്ത്, അദീബ് പൂനൂര്‍ പ്രസംഗിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x