വെളിച്ചം സുഊദി ഖുര്‍ആന്‍ പഠനം അഞ്ചാം ഘട്ട കാമ്പയിന് തുടക്കമായി

ജിദ്ദ: സുഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നടത്തിവരുന്ന വെളിച്ചം സുഊദി ഓണ്‍ലൈന്‍ ഖുര്‍ആന്‍ പഠന പദ്ധതിയുടെ അഞ്ചാംഘട്ട കാമ്പയിന് തുടക്കമായി. ദേശീയ തല ഉദ്ഘാടനം ഡി പി എസ് ജിദ്ദ പ്രിന്‍സിപ്പാള്‍ നൗഫല്‍ പാലക്കോത്ത് നിര്‍വ്വഹിച്ചു. ഖുര്‍ആനിന്റെ വെളിച്ചം മനുഷ്യഹൃദയങ്ങളുടെ അകത്തളങ്ങളെ സ്വാധീനിക്കേണ്ടതുണ്ടെന്നും അതിന്റെ ആശയതലങ്ങളെ ആഴത്തില്‍ ഗ്രഹിക്കാന്‍ കൗമാരവും യൗവനവും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.എസ് ഇര്‍ഷാദ് സ്വലാഹി പ്രസംഗിച്ചു.
ഇസ്‌ലാഹി സെന്റര്‍ ദേശീയ സമിതി ട്രഷറര്‍ ഹംസ നിലമ്പൂര്‍ അധ്യക്ഷത വഹിച്ചു. ജരീര്‍ വേങ്ങര സ്വാഗതവും ഉസ്മാന്‍ കോയ നന്ദിയും പറഞ്ഞു. വെളിച്ചം റമദാന്‍ കാമ്പയിനിന്റെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. നംല്, ഖസസ് എന്നീ അധ്യായങ്ങളെ അടിസ്ഥാനമാക്കിയാണ് അഞ്ചാംഘട്ട പരീക്ഷ.
