വെളിച്ചം പ്രകാശനം ചെയ്തു
കാഞ്ഞിരമറ്റം: ഐ എസ് എം സംസ്ഥാന സമിതി അന്താരാഷ്ട്ര തലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഖുര്‍ആന്‍ പഠന പദ്ധതിയായ വെളിച്ചത്തിന്റെ 16ാമത് ഘട്ടത്തിന്റെ കാഞ്ഞിരമറ്റം ശാഖാ തല ലോഞ്ചിംഗ് നടന്നു. ശബാബ് നഗറില്‍ നടന്ന പ്രോഗ്രാമില്‍ കെ എന്‍ എം മര്‍ക്കസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡണ്ട് എം എം ബഷീര്‍ മദനി അധ്യക്ഷത വഹിച്ചു. എം ജി എം എറണാകളം മണ്ഡലം സെക്രട്ടറി സി നസീമ ലോഞ്ചിംഗ് നിര്‍വഹിച്ചു. എം ജി എം ആമ്പല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറി കെ എസ് നസീമ ആദ്യ പ്രതി ഏറ്റുവാങ്ങി. എം എം ഷംസുദ്ദീന്‍, അബ്ദുല്‍സലാം ഇസ്ലാഹി , പി പി ഹസ്സന്‍, അഹമ്മദ് ഫര്‍ഹാന്‍ പി എ, മുഹ്‌സിന കെ എസ്, അഫീഫ ഇഹ്‌സാന സംസാരിച്ചു.
