15 Saturday
June 2024
2024 June 15
1445 Dhoul-Hijja 8

ഐ എസ് എം വെളിച്ചം സംസ്ഥാന സംഗമം പ്രൗഢമായി; അഭിമാനകരമായ അസ്തിത്വം വീണ്ടെടുക്കാന്‍ ഖുര്‍ആനിലേക്ക് മടങ്ങണം – സി പി ഉമര്‍ സുല്ലമി


വണ്ടൂര്‍: ഐ എസ് എം സംസ്ഥാന സമിതിയുടെ വെളിച്ചം ഖുര്‍ആന്‍ അന്താരാഷ്ട്ര പഠന പദ്ധതിയുടെ 15-ാമത് സംസ്ഥാന സംഗമം ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് പ്രതിനിധികള്‍ എത്തിച്ചേര്‍ന്നപ്പോള്‍ സമ്മേളന നഗരി നിറഞ്ഞൊഴുകി. സമുദായത്തിന്റെ അഭിമാനകരമായ അസ്തി ത്വം വീണ്ടെടുക്കാന്‍ വിശുദ്ധ ഖുര്‍ആനിലേക്ക് മടങ്ങാന്‍ വിശ്വാസികള്‍ തയ്യാറാവണമെന്ന് സമാപന സെഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് കെ എന്‍ എം മര്‍കസുദ്ദ അ്‌വ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി പറഞ്ഞു
വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനങ്ങളെ കയ്യൊഴിച്ച് പൗരോഹിത്യം സമുദായത്തെ ചൂഷണം ചെയ്യുകയാണ്. അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും മോചനം നേടാന്‍ വി ശുദ്ധ ഖുര്‍ആനിലെ നവോത്ഥാന മൂല്യങ്ങള്‍കൊണ്ടേ സാധ്യമാവുകയുള്ളൂ. വിശുദ്ധ ഖുര്‍ആനിലെ അധ്യാപനങ്ങളെ കയ്യൊഴിച്ച് ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ ഇടയാളന്മാരുടെയോ നാണയ ത്തുട്ടുകളുടെയോ ആവശ്യമില്ലെന്നിരിക്കെ ആത്മീയ വാണിഭക്കാരില്‍ നിന്നും സമുദായത്തെ മോചിപ്പിക്കാന്‍ ഖുര്‍ആന്‍ പഠന വ്യാപകമാക്കണം. വിശ്വാസികളുമായി സൗഹാര്‍ദത്തില്‍ അധിഷ്ഠിതമായ സഹവര്‍ത്തിത്തം ഉദ്‌ഘോഷിക്കുന്ന ഖുര്‍ആനിന്റെ വിശ്വ മാനവിക സന്ദേശം എല്ലാവരിലേക്കും ജീവിതത്തിലൂടെ കാണിച്ചുകൊടുക്കാന്‍ വിശ്വാസികള്‍ക്ക് ബാധ്യതയുണ്ടെന്നും സി പി ഉമര്‍ സുല്ലമി പറഞ്ഞു.
വെളിച്ചം സംസ്ഥാന ചെയര്‍മാന്‍ എം പി അബ്ദുല്‍കരീം സുല്ലമി എടവണ്ണ അധ്യക്ഷത വഹിച്ചു. എ പി അനില്‍കുമാര്‍ എം എല്‍ എ മുഖ്യാതിഥിയായിരുന്നു. അഹ്മദ്കുട്ടി മദനി, ഡോ.കെ ടി അന്‍വര്‍ സാദത്ത്, ടി പി ഹുസൈന്‍കോയ, ഷാനിഫ് വാഴക്കാട്, ഡോ. യു പി യഹ്‌യാഖാന്‍, എന്‍ എ മുബാറക്ക്, വി മുഹമ്മദ് റാഷിദ്, നന്ദകുമാരന്‍, അബ്ദുസ്സലാം മദനി, അബ്ദുല്‍ ലത്തീഫ് മംഗലശ്ശേരി, ഇല്യാസ് മോങ്ങം പ്രസംഗിച്ചു.
സംഗമത്തിന്റെ വിവിധ സെഷനുകളിലായി വ്യത്യസ്ത പരിപാടികള്‍ നടന്നു. ഉദ്ഘാടന സമ്മേളനം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ഉപാധ്യക്ഷന്‍ കെ പി അബ്ദുര്‍റഹ്മാന്‍ സുല്ലമി നിര്‍വഹിച്ചു. ഐ എസ് എം സംസ്ഥാന ട്രഷറര്‍ ശരീഫ് കോട്ടക്കല്‍ അധ്യക്ഷത വഹിച്ചു. കെ പി അജ്മല്‍, അബ്ദുല്‍ അസീസ്, കെ ടി അജ്മല്‍, കെ ടി ഗുല്‍സാര്‍, ഫിറോസ് ടി ടി എന്നിവര്‍ പ്രസംഗിച്ചു.

മനുഷ്യന്‍-ഖുര്‍ആന്‍ ജ്ഞാനവിസ്മയം എന്ന സെഷന് ഡോ. ജാബിര്‍ അമാനി നേതൃത്വം നല്‍കി. ഫാസില്‍ ആലുക്കല്‍, ഡോ. മുബഷിര്‍ പാലത്ത്, കെ അബ്ദുല്‍ റഷീദ് ഉഗ്രപുരം, അബ്ദുല്‍കരീം ആക്കോട്, നൗഫല്‍ ഹാദി എറണാകുളം, സാജിദ് പൊക്കുന്ന്, ശിഹാബുദ്ദീന്‍ അന്‍സാരി, ഡോ. ഹംസ അന്‍സാരി, സി പി അബ്ദു സമദ് എന്നിവര്‍ നേതൃത്വം നല്‍കി.
ബാലവെളിച്ചം നറുക്കെടുപ്പില്‍ ഷറഫുദ്ദീന്‍ കടലുണ്ടി, മുഹ്‌സിന്‍ തൃപ്പനച്ചി നേതൃത്വം നല്‍കി. ഖുര്‍ആന്‍ ബോധന സെഷന്‍ എം ജിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി സി ടി ആയിഷ കണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. റുക്‌സാന വാഴക്കാട്, സി എം സനിയ, ഷാദിയ സി പി, നസീല പി എന്നിവര്‍ പ്രസംഗിച്ചു.
അഖില കേരള ഖുര്‍ആന്‍ ഖുര്‍ആ ന്‍ ക്വിസിന് കുഞ്ഞി മുഹമ്മദ് മദനി, ഡോ. സി എ ഉസാമ നേതൃത്വം നല്‍കി. 15-ാം ഘട്ടം മെഗാ നറുക്കെടുപ്പിന് ടി പി അഷ്‌റഫലി തൊടികപ്പുലം, ശംസുദ്ദീന്‍ അയനിക്കോട് നേതൃത്വം നല്‍കി. മഞ്ചാടിക്കൂട്ടം ബാല സമ്മേളനം ഹാരിസ് തൃക്കളയൂര്‍, അബ്‌സം കുണ്ടുതോട്, ശഹീര്‍ പുല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഖുര്‍ആന്‍ ഹിഫ്‌ള് മത്സരത്തിന് അബ്ദുല്‍ സത്താര്‍ ഫാറൂഖി, ഹാഫിള് ആസിഫ്, മുഹമ്മദ്, ഹാഫിള് യഹ്‌യ മുബാറക്ക്, ഹാഫിള് അദ്‌നാന്‍ മുബാറക്ക് എന്നിവര്‍ നിയന്ത്രിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x