2 Wednesday
July 2025
2025 July 2
1447 Mouharrem 6

വെളിച്ചം സംഗമവും അവാര്‍ഡ് വിതരണവും


ശ്രീമൂലനഗരം: വിശ്വാസപരമായ ജീര്‍ണതയും സാമൂഹിക അരാചകത്വവും ഇല്ലായ്മ ചെയ്യാന്‍ ഖുര്‍ആനിക പാഠങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തണമെന്ന് തൗഹീദ് നഗര്‍ ശാഖ വെളിച്ചം സംഗമം ആവശ്യപ്പെട്ടു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സൗത്ത് സോണ്‍ പ്രസിഡന്റ് എം കെ ശാക്കിര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. എം ബി കൊച്ചുണ്ണി അധ്യക്ഷത വഹിച്ചു. കെ എന്‍ എം സംസ്ഥാന ട്രഷറര്‍ എം അഹമ്മദ്കുട്ടി മദനി, ഇബ്‌റാഹിം കുട്ടി സലഫി ക്ലാസ്സെടുത്തു. വിവിധ പരീക്ഷകളിലെ ഉന്നതവിജയികള്‍ക്ക് ഇ എം അബ്ദുറഹ്മാന്‍, പി എ അബ്ദുറഹ്മാന്‍ എന്നിവര്‍ ഉപഹാരം കൈമാറി. ഇ എം ജമാല്‍, ബാസില്‍ അമാന്‍, യൂസുഫ് പാറമനക്കുടി, എം പി അബു, ടി വൈ നുനൂജ്, എ എ സുധീര്‍, കെ കെ ഹുസൈന്‍ സ്വലാഹി പ്രസംഗിച്ചു.

Back to Top