8 Friday
November 2024
2024 November 8
1446 Joumada I 6

വെളിച്ചം ജേതാക്കള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി

മലപ്പുറം വെസ്റ്റ് ജില്ലയിലെ വെളിച്ചം ജേതാക്കള്‍ക്കുള്ള ഉപഹാരം സി മമ്മു കോട്ടക്കല്‍ വിതരണം ചെയ്യുന്നു.


പരപ്പനങ്ങാടി: ഐ എസ് എം വെളിച്ചം ഖുര്‍ആന്‍ പഠനപദ്ധതിയില്‍ മലപ്പുറം വെസ്റ്റ് ജില്ലയില്‍ നിന്ന് ജേതാക്കളായവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി സി മമ്മു കോട്ടക്കല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഷബ്‌ന മുതലമാട്, സൈഫുന്നിസ നീരോല്‍പ്പാലം, നജ്‌ല തൈക്കാട്ടില്‍, അബ്ദുല്‍മജീദ് താനാളൂര്‍ എന്നിവര്‍ ഏറ്റുവാങ്ങി. വെളിച്ചം ജില്ലാ ചെയര്‍മാന്‍ വി പി മനാഫ് അധ്യക്ഷത വഹിച്ചു. ടി ആബിദ് മദനി, ജലീല്‍ വൈരങ്കോട്, മൂസക്കുട്ടി മദനി, ടി ഇബ്‌റാഹിം അന്‍സാരി, ഇ ഒ അബ്ദുല്‍ഹമീദ്, അബ്ദുല്‍ അസിസ് പരപ്പനങ്ങാടി, അബ്ദുശ്ശരീഫ് പാറയില്‍, ശരീഫ് കോട്ടക്കല്‍, ടി കെ എന്‍ ഹാരിസ്, മജീദ് രണ്ടത്താണി പ്രസംഗിച്ചു.

Back to Top