വെളിച്ചം വിജയികളെ പ്രഖ്യാപിച്ചു
റിയാദ്: സഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ സമിതിയുടെ വെളിച്ചം ഓണ്‍ലൈന്‍ ഖുര്‍ആന്‍ അന്താരാഷ്ട്ര പഠന പദ്ധതിയുടെ ഭാഗമായി നടത്തിയ ‘വെളിച്ചം റമദാന്‍’ ഗ്രാന്‍ഡ് ഫിനാലെ മത്സര വിജയികളെ പ്രഖ്യാപിച്ചു. വിശുദ്ധ ഖുര്‍ആന്‍ 58 മുതല്‍ 66 വരെയുള്ള അധ്യായങ്ങളും അവയുടെ വ്യാഖ്യാനവും ആസ്പദമാക്കി നടന്ന പ്രാഥമിക മത്സരങ്ങളില്‍ 1400-ലേറെ പേര്‍ പങ്കെടുത്തു. ഇതില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 800-ലധികം പഠിതാക്കളെ ഉള്‍പ്പെടുത്തിയായിരുന്നു ഗ്രാന്റ്ഫിനാലെ നടത്തിയത്. ഫൈനല്‍ പരീക്ഷയില്‍ ഡോ. റഫ ഷാനിദ് റിയാദ്, ഫബീല നവാസ് ജിദ്ദ, ഷക്കീല്‍ ബാബു ജിദ്ദ എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി. ഹംന ഫാരിസ് പാലക്കാട് നാലാം റാങ്കും അദന്‍ ആയിഷ ജിദ്ദ, ജസീന നിഷ ഖാലിദ് ജിദ്ദ, നസീം സലാഹ് ജിദ്ദ എന്നിവര്‍ അഞ്ചാം റാങ്കും ഹസീന അറക്കല്‍ ജിദ്ദ, ഇഹ്‌സാന്‍ കോക്കാടന്‍ ജിദ്ദ, ലിയ്യ ബുറൈദ, നൗഷില റിയാദ്, റുഖ്‌സാന ഷമീം മലപ്പുറം, സാഹിദ സാദിഖ് ദമ്മാം എന്നിവര്‍ ആറാം റാങ്കും കരസ്ഥമാക്കി.