വെളിച്ചം സംഗമം
പറവൂര്‍: 17-ാം ഘട്ട വെളിച്ചം സംഗമവും റമദാന്‍ പ്രഭാഷണവും സംഘടിപ്പിച്ചു. വെളിച്ചം പരീക്ഷ എഴുതിയവര്‍ക്ക് സര്‍ട്ടിഫിക്കേറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ശാഖ പ്രസിഡന്റ് യൂസുഫ് അധ്യക്ഷത വഹിച്ചു. 18-ാം ഘട്ടത്തിന്റെ വിതരണോദ്ഘാടനം സംസ്ഥാന വെളിച്ചം കണ്‍വീനര്‍ അയ്യൂബ് എടവനക്കാട് നിര്‍വഹിച്ചു. അബ്ദുസ്സമദ് മദനി, ഷിയാസ് സലഫി, സാബിക് മാഞ്ഞാലി, അന്‍സല്‍ മീരാന്‍, റഷീദ് കുന്നുകര പ്രസംഗിച്ചു.