വെളിച്ചം സംഗമവും അവാര്‍ഡ് ദാനവും
കൊണ്ടോട്ടി: അരൂര്‍ ശാഖ ഐ എസ് എം സംഘടിപ്പിച്ച വെളിച്ചം സംഗമവും അവാര്‍ഡ്ദാനവും വെളിച്ചം സംസ്ഥാന ഉപാധ്യക്ഷന്‍ ഷാനിഫ് വാഴക്കാട് ഉദ്ഘാടനം ചെയ്തു. വെളിച്ചം, ബാല വെളിച്ചം, തദ്കീര്‍ ഓണ്‍ലൈന്‍ ഖുര്‍ആന്‍ ക്വിസ് എന്നിവയിലെ ജേതാക്കള്‍ക്ക് അവാര്‍ഡുകള്‍ നല്‍കി. എം മുഹമ്മദ് അധ്യക്ഷത വഹിച്ചു. നസീര്‍ ചെറുവാടി, പി അലി അഷ്‌റഫ്, അബ്ദുല്‍ അസീസ്, കെ വീരാന്‍കുട്ടി, ടി കെ അബ്ദുറസാഖ്, കെ എന്‍ ഹാരിസ് ഇ്രസ്‌റ നസിം പസംഗിച്ചു.