വേദ വെളിച്ചം സന്ദേശം കൈമാറി

കോഴിക്കോട്: മാനവികതയുടെ പ്രചാരണം ശക്തിപ്പെടുത്തി മനുഷ്യമനസ്സുകളിലെ അകല്‍ച്ച ഇല്ലാതാക്കാന്‍ മത സാമൂഹിക സംഘടനകള്‍ ശക്തമായി ഇടപെടണമെന്ന് സാഹിത്യകാരന്‍ യു കെ കുമാരന്‍ അഭിപ്രായപ്പെട്ടു. മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി കോഴിക്കോട് സൗത്ത് ജില്ലയിലെ പി ആര്‍, ദഅ്‌വ വകുപ്പുകള്‍ തയ്യാറാക്കിയ വേദ സന്ദേശം സ്‌നേഹോപഹാരം ഏറ്റ് വാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ല പ്രസിഡന്റ് പി ടി അബ്ദുല്‍ മജീദ് സുല്ലമി സന്ദേശം കൈമാറി. ജില്ല സെക്രട്ടറി ടി പി ഹുസൈന്‍കോയ, എം ടി അബ്ദുല്‍ ഗഫൂര്‍, ശുക്കൂര്‍ കോണിക്കല്‍, കുഞ്ഞിക്കോയ ഒളവണ്ണ, ബി വി മെഹബൂബ്, ഫാറൂഖ് പുതിയങ്ങാടി പ്രസംഗിച്ചു.
