എം ജി എം ഖത്തര്‍ ചര്‍ച്ചാ സദസ്സ്
ദോഹ: ഏഴാമത് ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ ഭാഗമായി എം ജി എം ഖത്തര്‍ വനിതകള്‍ക്കായി ചര്‍ച്ചാ സദസ്സ് സംഘടിപ്പിച്ചു. പ്രസിഡന്റ് സൈനബ അന്‍വാരിയ അധ്യക്ഷത വഹിച്ചു. ജാസ്മിന്‍ നസീര്‍ ചര്‍ച്ച നിയന്ത്രിച്ചു. പ്രതിഭ (സംസ്‌കൃതി), ശ്രീകല (അടയാളം ഖത്തര്‍), മിലന്‍ അരുണ്‍, നസീഹ മജീദ് (എഫ്‌സിസി), ത്വയ്യിബ അര്‍ഷാദ് (വുമണ്‍ ഇന്ത്യ), സലീന (ഫോക്കസ് ലേഡീസ്), ജസീല നാസര്‍ (എം ജി എം), ഹസീന (ഫ്രറ്റേര്‍ണിറ്റി ഫോറം), മുഫീദ, ഉമൈറ (നടുമുറ്റം), അംബര പവിത്രന്‍ (നമ്മുടെ അടുക്കളത്തോട്ടം), മുനീറ ബശീര്‍ (ചാലിയാര്‍ ദോഹ), ഡോ. ജസീറ ചര്‍ച്ചയില്‍ പങ്കെടുത്തു. തൗഹീദ റഷീദ് സ്വാഗതവും ഷെര്‍മിന്‍ ശാഹുല്‍ നന്ദിയും പറഞ്ഞു.