യു എസ് എം വളണ്ടിയര്‍മാര്‍ വീടിന്റെ തറയില്‍ മണ്ണിട്ടു നല്‍കി
തിരുര്‍: തെക്കന്‍ കുറ്റൂര്‍ മുക്കിലപ്പീടികയില്‍ നിര്‍ധന കുടുംബത്തിന് നാട്ടുകാരടെ സഹകരണത്തോടെ നിര്‍മിക്കുന്ന വീടിന്റെ തറയില്‍ യൂണിറ്റി സര്‍വ്വീസ് മൂവ്‌മെന്റ് വളണ്ടിയര്‍മാര്‍ മണ്ണിട്ടു നല്‍കി. മലപ്പുറം വെസ്റ്റ് ജില്ലാ യു എസ് എം വളണ്ടിയര്‍മാരാണ് ശ്രമദാനം നടത്തിയത്. ടി കെ എന്‍. നാസര്‍, കെ പി അബ്ദുല്‍വഹാബ്, ഹുസൈന്‍ കുറ്റൂര്‍, മജീദ് രണ്ടത്താണി, ഐ വി ജലീല്‍, യൂനുസ് മയ്യേരി, എം സൈനുദ്ദീന്‍, ടി വി ജലീല്‍, സലീം ബുസ്താനി, മുനീര്‍ ചെമ്പ്ര, ശംസുദ്ദീന്‍ അല്ലൂര്‍, സക്കരിയ്യ കുറ്റൂര്‍ നേതൃത്വം നല്‍കി.