1 Tuesday
July 2025
2025 July 1
1447 Mouharrem 5

മലയാളി കൗണ്‍സലിംഗ് ഫോറം കുവൈത്ത് ചാപ്റ്റര്‍ രൂപീകരിച്ചു

കുവൈത്ത്: മാനസിക പ്രതിസന്ധി നേരിടുന്ന പ്രവാസികള്‍ക്ക് സമാധാനവും സമാശ്വാസവും നല്‍കാനായി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ കുവൈത്തിന്റെ നേതൃത്വത്തില്‍ മലയാളി കൗണ്‍സലിംഗ് ഫോറം കുവൈത്ത് ചാപ്റ്റര്‍ രൂപീകരിച്ചു. ഡോ. എന്‍ പി ഹാഫിസ് മുഹമ്മദിന്റെയും അബ്ദുല്‍ഗഫൂര്‍ തിക്കോടിയുടെയും നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ക്ക് രണ്ട് മാസം നീണ്ടുനിന്ന പ്രത്യേക ക്ലാസിന് ശേഷമാണ് കൗണ്‍സലിംഗ് ഫോറം രൂപീകരിച്ചത്. നിഹാസ് വാണിമേല്‍ (ചെയര്‍മാന്‍), എന്‍ വി ഇര്‍ഷാദ് എടപ്പാള്‍ (കണ്‍വീനര്‍), മിര്‍സാദ് സാല്‍മിയ (വൈസ് ചെയര്‍മാന്‍), ഡോ. മുഹ്‌സിന്‍, ബായന റമീദ്, നബീല്‍ സാല്‍മിയ (ജോ. കണ്‍വീനര്‍), ഇബ്‌റാഹീംകുട്ടി സലഫി, അബ്ദുറഹ്മാന്‍ തങ്ങള്‍, ഫാസില്‍ പുത്തനത്താണി, മുബീന്‍ ഫര്‍വാനിയ, മനാഫ് മാത്തോട്ടം, അനസ് ഫര്‍വാനിയ, അബ്ദുറഹ്മാന്‍ സിദ്ദീഖ്, നാസര്‍ മുട്ടില്‍, അയൂബ് ഖാന്‍, യൂനുസ് സലീം, മുഹമ്മദ് ബേബി (അംഗങ്ങള്‍) എന്നിവരാണ് ഭാരവാഹികള്‍.

Back to Top