തിരുവനന്തപുരം ജില്ലാ ഇസ്‌ലാഹി ലീഡേഴ്‌സ് സംഗമം
തിരുവനന്തപുരം: എം എസ് എം ലീഡേഴ്‌സ് ഡ്രൈവിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ ഇസ്‌ലാഹി സംഗമം സംഘടിപ്പിച്ചു. വള്ളക്കടവ് ഇസ്‌ലാഹി സെന്ററില്‍ നടന്ന സംഗമം ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് ജലീല്‍ വൈരങ്കോട് ഉദ്ഘാടനം ചെയ്തു. ഏകദൈവ വിശ്വാസവും അര്‍പ്പണ ബോധവും കൈമുതലാക്കി പ്രവര്‍ത്തര്‍ ആത്മസംസ്‌കരണം കൈവരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഐ എസ് എം ജില്ലാ പ്രസിഡന്റ് ഡോ. മുഹമ്മദ് ബാവ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷരീഫ് കുറ്റിച്ചാല്‍ പ്രവര്‍ത്തന പദ്ധതികള്‍ അവതരിപ്പിച്ചു. സി എ അനീസ്, എന്‍ നവീര്‍ ഇഹ്‌സാന്‍, കെ സി ദാനിഷ്, നിയാസ് വള്ളക്കടവ്, കെ സി അജ്മല്‍, എം ഷരീഫ് പ്രസംഗിച്ചു.
തിരുവനന്തപുരം ജില്ലാ ഇസ്‌ലാഹി ലീഡേഴ്‌സ് സംഗമം ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് ജലീല്‍
വൈരങ്കോട് ഉദ്ഘാടനം ചെയ്യുന്നു