കര്‍ഷകപ്രക്ഷോഭം രണ്ടാം സ്വാതന്ത്ര്യസമരം: ഐ എസ് എം
മലപ്പുറം: സ്വതന്ത്ര്യാനന്തര ഭാരതത്തില്‍ നടപ്പിലാക്കപ്പെട്ട നവലിബറല്‍ പരിഷ്‌കാരങ്ങളിലൂടെ ശക്തിപ്പെട്ട് വന്ന നവ കൊളോണിയലിസത്തിനെതിരായി രാജ്യ തലസ്ഥാനത്ത് കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം രണ്ടാം സ്വാതന്ത്ര്യ സമരമെന്ന് ഐ എസ് എം ജില്ലാ സമിതി മലപ്പുറത്ത് സംഘടിപ്പിച്ച ‘ജയ് കിസാന്‍’ യുവജനരോഷം അഭിപ്രായപ്പെട്ടു.
കൃഷി ഭൂമിയിന്മേലുള്ള ഉടമസ്ഥാവകാശം കര്‍ഷകരില്‍ നിന്ന് പിടിച്ചെടുത്ത് കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് കൈമാറാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ശ്രമങ്ങള്‍ കേവലം കാര്‍ഷിക പ്രശ്‌നമായി മാത്രം കാണാതെ രാജ്യത്തെ എല്ലാ വിഭാഗങ്ങളുടെയും നിലനില്‍പിനെ ബാധിക്കുന്ന ഗുരുതര പ്രശ്‌നമായി കണ്ട് രാജ്യത്തെ മുഴുവന്‍ ജനങ്ങളും കര്‍ഷക പ്രക്ഷോഭത്തിന് പിന്നില്‍ അണിനിരക്കണമെന്ന് സംഗമം ആഹ്വാനം ചെയ്തു. രാജ്യത്തെ കര്‍ഷകര്‍ നിലനില്‍പിനായി പോരാടുന്ന സന്ദര്‍ഭത്തില്‍ ഭക്ഷണത്തില്‍ വര്‍ഗീയ വിഷം ചേര്‍ത്ത് സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുന്നവര്‍ രാജ്യത്തിന്റെ കാര്‍ഷിക- സാംസ്‌കാരിക പാരമ്പര്യത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നത് എന്ന് സംഗമം അഭിപ്രായപ്പെട്ടു.
‘ജയ് കിസാന്‍’ യുവജന സംഗമം പി കെ കുഞ്ഞാലിക്കുട്ടി എം പി ഉദ്ഘാടനം ചെയ്തു. റാഫി കുന്നംപുറം അധ്യക്ഷത വഹിച്ചു. പി ഉബൈദുല്ല എം എല്‍ എ, മലപ്പുറം മുന്‍സിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി, വി വി പ്രകാശ്, നൗഷാദ് മണ്ണിശ്ശേരി, ഡോ. ജാബിര്‍ അമാനി, അബ്ദുല്‍കരീം എഞ്ചിനീയര്‍, അബ്ദുല്‍കരീം വല്ലാഞ്ചിറ, എം ടി മനാഫ്, ഡോ. യു പി യഹ്‌യ ഖാന്‍, ഖദീജ നര്‍ഗീസ്, എം എ റസാഖ്, എ പി രാജന്‍, പി കെ മുബശ്ശിര്‍, എം പി അലവി, അബ്ദുക്ക പത്തനാപുരം, പി സുഹൈല്‍ സാബിര്‍, ഡോ. വി കുഞ്ഞാലി, തസ്‌ലീന കുഴിപ്പുറം, താഹിറ ടീച്ചര്‍, ഫിദ ബിസ്മ എന്നിവര്‍ സംസാരിച്ചു.
ഐ എസ് എം ഭാരവാഹികളായ ഷാനവാസ് പറവന്നൂര്‍, ഐ വി അബ്ദുല്‍ജലീല്‍, ജലീല്‍ വൈരങ്കോട്, ഡോ. റജുല്‍ ഷാനിസ്, മുഹ്‌സിന്‍ തൃപ്പനച്ചി, ജാബിര്‍ വാഴക്കാട്, ജൗഹര്‍ അയനിക്കോട്, പി എം എ സമദ് ചുങ്കത്തറ, ലത്തീഫ് മംഗലശ്ശേരി, ഹബീബ് മൊറയൂര്‍, ഇബ്‌റാഹീം ഫാറൂഖി, ഹബീബ് മങ്കട, മുജീബ് കല്ലരട്ടിക്കല്‍, ഷമീര്‍ പന്തലിങ്ങല്‍, ഫാസില്‍ ആലുക്കല്‍, ആദില്‍ നസീഫ് മങ്കട, ഇല്യാസ് മോങ്ങം, റഫീഖ് വള്ളുവമ്പ്രം, ഉസാമ തൃപ്പനച്ചി, ഷരീഫ് കോട്ടക്കല്‍, യൂനുസ് മയ്യേരി, സി എം സി അറഫാത്ത്, മജീദ് രണ്ടത്താണി, ഹബീബ് നീരോല്‍പ്പാലം നേതൃത്വം നല്‍കി. ജലീല്‍ പരപ്പനങ്ങാടി, അസിന്‍ വെള്ളില, ശമീര്‍ പത്തനാപുരം, സമീഹ് മദനി എന്നിവര്‍ കര്‍ഷക സമര ഗീതങ്ങള്‍ ആലപിച്ചു. മലപ്പുറം ടൗണില്‍ നടന്ന കര്‍ഷക ഐക്യദാര്‍ഢ്യ റാലി ശ്രദ്ധേയമായി.
ഐ എസ് എം മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ജയ് കിസാന്‍ യുവജന രോഷം പി കെ കുഞ്ഞാലിക്കുട്ടി എം പി ഉദ്ഘാടനം ചെയ്യുന്നു.