8 Friday
November 2024
2024 November 8
1446 Joumada I 6

ഹലാല്‍ വിവാദം ലക്ഷ്യമിടുന്നത് വര്‍ഗീയ ധ്രുവീകരണം : എം എസ് എം

കോഴിക്കോട്: ഹലാലിനെ ഭീകരവല്‍ക്കരിച്ച് വിവാദം കൊഴുപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ സമുദായങ്ങള്‍ക്കിടയില്‍ ധ്രുവീകരണം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. യാതൊരു നിര്‍ബന്ധവുമില്ലാതെ, ഭക്ഷണത്തിന്റെ ഗുണമേന്മയും വിശ്വാസ്യതയും ബോധ്യപ്പെടുത്താന്‍ അന്താരാഷ്ട്ര വിപണിയില്‍ തന്നെ ഉപയോഗിച്ചു വരുന്ന സാധാരണ പ്രയോഗത്തെ വര്‍ഗീയ ചുവയില്‍ പ്രചരിപ്പിക്കുന്നത് സാമൂഹ്യ ധ്രുവീകരണത്തിന് കാരണമാകുന്നു.. കേരളത്തിലെ ഉല്‍ബുദ്ധ സമൂഹം ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ തള്ളിക്കളയണമെന്ന് എം എസ് എം സംസ്ഥാന കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി കെ പി സകരിയ മൗലവി യോഗം ഉല്‍ഘാടനം ചെയ്തു.
എം എസ് എം സംസ്ഥാന പ്രസിഡന്റ് ഫാസില്‍ ആലുക്കല്‍ അധ്യക്ഷനായിരുന്നു. ഡോ.ജാബിര്‍ അമാനി, എന്‍ എം ജലീല്‍ മാസ്റ്റര്‍, ഡോ.അന്‍വര്‍ സാദത്ത്, ഷഹീര്‍ വെട്ടം, ഡോ.സുഫിയന്‍ അബ്ദുസത്താര്‍, ഡോ.സാബിത്ത്, അദീബ് പൂനൂര്‍, റിഹാസ് പുലാമന്തോള്‍, നസീഫ് അത്താണിക്കല്‍, നബീല്‍ പാലത്ത്,ഇസ്ഹാഖ് കടലുണ്ടി, ലുക്മാന്‍ പോത്ത്കല്ല്, ജസീന്‍ നജീബ്, ജസീം പാലക്കാട്, ഫിറോസ് ഐക്കരപ്പടി സംസാരിച്ചു.

Back to Top