പുല്‍വാമ: ജവാന്‍മാരുടെ കുടുംബങ്ങളെ അനാഥമാക്കിയവര്‍ മാപ്പര്‍ഹിക്കുന്നില്ല
കെ എന്‍ എം മര്‍കസുദ്ദഅ്‌വ
കോഴിക്കോട്: നാല്‍പ്പതോളം ധീര ജവാന്‍മാരുടെ ജീവന്‍ കവര്‍ന്ന പുല്‍വാമ ഭീകരാക്രമണം രാഷ്ട്രീയ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തതാണെന്ന ആരോപണത്തെക്കുറിച്ച കേന്ദ്ര സര്‍ക്കാറിന്റെ മൗനം കുറ്റ സമ്മതമാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. നാല്‍പ്പതോളം ജവാന്‍മാരുടെ കുടുംബങ്ങളെ അനാഥമാക്കിയവരാരാണെങ്കിലും അവര്‍ മാപ്പര്‍ഹിക്കുന്നില്ല. പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് വ്യക്തമാക്കാന്‍ മോദീ സര്‍ക്കാറിന് ബാധ്യതയുണ്ട്. രാജ്യ രക്ഷാ രഹസ്യങ്ങള്‍ അര്‍ണാബ് ഗോ സ്വാമിമാര്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്ന ഭരണ തലത്തിലെ ഉന്നതരെ പുറത്ത് കൊണ്ട് വരാന്‍ സമഗ്രമായ അന്വേഷണം വേണമെന്നും കെ എന്‍ എം മര്‍കസുദ്ദഅ്‌വ ആവശ്യപ്പെട്ടു. രണ്ട് മാസത്തോളമായി രാജ്യത്തെ കര്‍ഷകര്‍ നടത്തിവരുന്ന പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ധാര്‍ഷ്ഠ്യത്തിനെതിരെ യോഗം ശക്തമായി പ്രതിഷേധിച്ചു. റിപ്പബ്ലിക് ദിനത്തില്‍ നടക്കുന്ന കര്‍ഷക റാലിക്ക് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
യോഗത്തില്‍ വൈ. പ്രസിഡന്റ് കെ. അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. ജനറല്‍ സിക്രട്ടറി സി.പി. ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. അഡ്വ. എം. മൊയ്തീന്‍കുട്ടി, പ്രൊഫ. കെ.പി. സകരിയ്യ, എന്‍.എം. അബ്ദുല്‍ജലീല്‍, കെ.എല്‍.പി. ഹാരിസ്, പി.പി. ഖാലിദ്, കെ.എം. കുഞ്ഞമ്മദ് മദനി, അഡ്വ. പി. മുഹമ്മദ് ഹനീഫ, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, കെ.പി. മുഹമ്മദ് കല്‍പ്പറ്റ, ഡോ. ജാബിര്‍ അമാനി, ബി.പി.എ. ഗഫൂര്‍, അബ്ദുസ്സലാം പുത്തൂര്‍, ഡോ. അന്‍വര്‍ സാദത്ത്, കെ.എ. സുബൈര്‍ അരൂര്‍, പ്രൊഫ. ശംസുദ്ദീന്‍ പാലക്കോട്, സുഹൈല്‍ സാബിര്‍ രണ്ടത്താണി, ഫൈസല്‍ നന്മണ്ട, അലി മദനി മൊറയൂര്‍, ഷഹീര്‍ വെട്ടം, വി.സി. മറിയക്കുട്ടി സുല്ലമിയ്യ, കെ. അബ്ദുസ്സലാം മാസ്റ്റര്‍ തൃശൂര്‍, ഫാസില്‍ ആലുക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.