7 Thursday
August 2025
2025 August 7
1447 Safar 12

വാരിയന്‍ കുന്നന്റെ ചിത്രം മുന്നില്‍ വെക്കുന്നത്

അബു ആദില ഇഹ്‌സാന

വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വീണ്ടും ചര്‍ച്ചയാവുകയാണ്. ബ്രിട്ടീഷ് പട്ടാളം കുഴിച്ചു മൂടാന്‍ ശ്രമിച്ച വാരിയങ്കുന്നന്റെ ചിത്രം കണ്ടെടുക്കപ്പെട്ടിരിക്കുകയാണ്. വാരിയന്‍കുന്നന്‍ എന്ന പേര് സംഘ പാളയത്തെ എത്രമേല്‍ അസ്വസ്ഥമാക്കുന്നു എന്നറിയാന്‍ ഈ ചിത്രത്തോടുള്ള സംഘ് അനുഭാവികളുടെ മനോഭാവം നോക്കിയാല്‍ മാത്രം മതി. റമീസ് മുഹമ്മദ് എഴുതിയ ‘സുല്‍ത്താന്‍ വാരിയംകുന്നന്‍’ എന്ന പുസ്തക പ്രകാശന ചടങ്ങിലാണ് വാരിയന്‍കുന്നന്റെ ചിത്രം പുറത്തുവിട്ടത്. പത്തുവര്‍ഷമായി ബ്രിട്ടനിലും ഫ്രാന്‍സിലുമായി വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജിയുടെ ചരിത്രവുമായി ബന്ധപ്പെട്ട ഗവേഷണത്തിലായിരുന്നു റമീസ്. ഫ്രഞ്ച് ആര്‍ക്കൈവില്‍നിന്നാണ് ഫോട്ടോ ലഭിച്ചത്.
ഫ്രഞ്ച് ആര്‍കെവില്‍ ഉള്ള ഈ ചിത്രം യഥാര്‍ഥം ആവാന്‍ തന്നെയാണ് സാധ്യത എന്ന് ചരിത്രകാരന്മാരും പറയുന്നു. വാരിയന്‍ കുഃന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന പേരിനോട് ചേര്‍ത്ത് മധ്യവയസ്‌കനായ തലപ്പാവും താടിയുമുള്ള ഒരു രൂപത്തെ പ്രതിഷ്ഠിച്ചിരുന്നവര്‍ക്ക് മുന്നിലേക്ക് യുവത്വം മുറ്റിയ തീക്ഷ്ണമായ കണ്ണുകലൂള്ള സുന്ദരനായ യുവാവിന്റെ ചിത്രമിടുമ്പോള്‍ നമ്മുടെ സാമാന്യ യുക്തിയെ അത് കൃത്യമായും ചോദ്യം ചെയ്യുന്നുണ്ട്. 40 വയസിനു മുന്‍പ് ജീവത്യാഗം ചെയ്ത ഒരു യുവാവിനെ, ആ ചരിത്ര വസ്തുത പോലും തൃണവത്ഗണിച്ച് നാം മധ്യവയസ്‌കനാക്കുകയായിരുന്നല്ലോ.
എന്തായിരുന്നാലും വാരിയന്‍കുന്നന്‍ വീണ്ടും ഓര്‍ക്കപ്പെടുകയാണ്. ഫാസിസക്കോലുകള്‍ മുസ്ലിം ശരീരങ്ങളെ ലക്ഷ്യമാക്കിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് പ്രത്യേകിച്ചും ഈ സ്മരണകള്‍ക്ക് പ്രസ്‌ക്തിയേറുന്നുണ്ട്.

Back to Top