വര്‍ഗീയതയില്‍ നിന്ന് മുക്തരാണോ നമ്മള്‍?
ഷബീര്‍ കോഴിക്കോട്
വര്‍ഗീയതയെന്നത് സമൂഹത്തില്‍ ശക്തമായി വേരാഴ്ന്ന ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. അതിന് മത ജാതി വ്യത്യാസങ്ങളില്ല. വര്‍ഗീയതയോട് അടുക്കരുത് എന്ന പഠിപ്പിച്ച മതമാണ് ഇസ്ലാം. വര്‍ഗീയത എന്നത് സ്വന്തം ആളുകളെ അക്രമത്തിലും അധര്‍മത്തിലും സഹായിക്കുക എന്നാണ് ഇസ്ലാമിന്റെ പക്ഷം. ഈ ഒരു ആശയത്തെ മുന്‍നിര്‍ത്തി സ്വയം വിലയിരുത്തിയാള്‍ എത്ര പേര്‍ക്ക് താന്‍ വര്‍ഗീയത പേറുന്നവനല്ല എന്നു പറയാന്‍ കഴിയും എന്നതാണ് ചോദ്യം. നമ്മളറിയാതെ തന്നെ നമ്മില്‍ വര്‍ഗീയതയുടെ നാമ്പുകള്‍ മൊട്ടിടുന്നുവെന്ന സത്യത്തെ നമുക്ക് നേരിടേണ്ടി വരുമപ്പോള്‍.