വര്‍ഗീയ സംഘര്‍ഷം തെരഞ്ഞെടുപ്പിന് നിലമൊരുക്കാനുള്ള അജണ്ട

കോഴിക്കോട്: ഹരിയാന, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വീണ്ടും സാമുദായിക സംഘര്‍ഷങ്ങള്‍ തലപൊക്കുന്നത് ആശങ്കാജനകമാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ കോഴിക്കോട് സൗത്ത് ജില്ലാ സമിതി മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച ലീഡേഴ്ഡ് മീറ്റ് അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് നിലമൊരുക്കാനുള്ള ആസൂത്രിത അജണ്ടകളാണ് സാമുദായിക ധ്രുവീകരണങ്ങളിലൂടെ രൂപപ്പെടുത്തിയെടുക്കുന്നത്. തുടരുന്ന സംഘര്‍ഷം ഇല്ലായ്മ ചെയ്യാന്‍ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ അടിയന്തിരമായി ഇടപെടണമെന്ന് മീറ്റ് ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി സി മമ്മു ലീഡേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിസന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. കെ പി സകരിയ്യ, അബ്ദുസ്സലാം പുത്തൂര്‍, ടി പി ഹുസൈന്‍ കോയ, അബ്ദുറശീദ് മടവൂര്‍, എം ടി അബ്ദുല്‍ഗഫൂര്‍, ശുക്കൂര്‍ കോണിക്കല്‍, ബി വി മെഹബൂബ്, കുഞ്ഞിക്കോയ ഒളവണ്ണ, ഫാറൂഖ് പുതിയങ്ങാടി, അബ്ദുസ്സലാം കാവുങ്ങല്‍ പ്രസംഗിച്ചു.
