സ്ത്രീ അവഹേളനം: വര്‍ഗീയ അജണ്ടകളെ തിരിച്ചറിയണം -കെ എന്‍ എം
കോഴിക്കോട്: സമൂഹത്തില്‍ സക്രിയ ഇടപെടല്‍ നടത്തുന്ന സ്ത്രീകളെ തിരഞ്ഞ് പിടിച്ച് സൈബര്‍ അക്രമണങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്ന ഫാസിസ്റ്റ് പ്രവണതക്കെതിരെ ശക്തമായ പ്രതിഷേധവും പ്രതിരോധവും ഉയരണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. പ്രത്യേക ആപ്പുകള്‍ മുഖേന വര്‍ഗീയലൈംഗിക അക്രമണങ്ങള്‍ നടത്തി സ്ത്രീ സമൂഹത്തെ തേജോവധം ചെയ്യുന്നവര്‍ക്കെതിരെ നിരവധി തവണ പരാതികള്‍ ഉയര്‍ന്നെങ്കിലും നടപടി ഉണ്ടാകാത്തത് പ്രതിഷേധാര്‍ഹമാണ്. സൈബറിടങ്ങളെ ഒളിയജണ്ടകള്‍ക്കായി ദുരുപയോഗം ചെയ്യുന്ന ഹിന്ദുത്വവാദികളുടെ നടപടികള്‍ക്കെതിരെ ശബ്ദമുയരണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി പി ഹുസൈന്‍ കോയ, എം അബ്ദുറശീദ്, കുഞ്ഞിക്കോയ മാസ്റ്റര്‍ ഒളവണ്ണ, മെഹബൂബ് ഇടിയങ്ങര, ശുക്കൂര്‍ കോണിക്കല്‍, പി സി അബ്ദുറഹിമാന്‍, എം ടി അബ്ദുല്‍ഗഫൂര്‍, പി അബ്ദുല്‍മജീദ് പുത്തൂര്‍, മുഹമ്മദലി കൊളത്തറ, എന്‍ ടി അബ്ദുറഹിമാന്‍, ഫൈസല്‍ ഇയ്യക്കാട്, അബ്ദുസ്സലാം കാവുങ്ങല്‍, സത്താര്‍ ഓമശ്ശേരി, ഫാറൂഖ് പുതിയങ്ങാടി, എന്‍ പി അബ്ദുറഷീദ്, പി പി ഫൈസല്‍, ഇ കെ സുബൈര്‍ പ്രസംഗിച്ചു.