വര്‍ഗീയ അജണ്ട തിരിച്ചറിയണം
കൊയിലാണ്ടി: തെറ്റിദ്ധാരണ പരത്തി വര്‍ഗീയ ധ്രുവീകരണത്തിന് വഴിയൊരുക്കുന്ന സംഘപരിവാര്‍ അജണ്ട തിരിച്ചറിയണമെന്ന് ഐ എസ് എം കോഴിക്കോട് നോര്‍ത്ത് ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വഖഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിട്ടത് പുനപ്പരിശോധിക്കണം. ജലീല്‍ കീഴൂര്‍, ഷാനവാസ് പേരാമ്പ്ര, അദീബ് പുനൂര്‍, നിസാര്‍ ബാലുശ്ശേരി, റഫീഖ് മേപ്പയൂര്‍, റഷീദലി കുറ്റ്യാടി, സബീല്‍ തിക്കോടി, മുഹമ്മദ് കാവുന്തറ, ബഷീര്‍ കൊല്ലം, ശാക്കിര്‍ നൊച്ചാട്, ഹംറാസ് പൂക്കാട് പ്രസംഗിച്ചു.
