വണ്ടൂര്‍ മണ്ഡലം മുജാഹിദ് സമ്മേളനം

വണ്ടൂര്‍ മണ്ഡലം മുജാഹിദ് സമ്മേളനം എ പി അനില്‍കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു.
വണ്ടൂര്‍: വിശ്വാസവും അന്ധവിശ്വാസവുംവേര്‍തിരിച്ച് അതിരു നിര്‍ണയിക്കാന്‍ അര്‍ഹതയും കഴിവുമുള്ള പ്രസ്ഥാനമാണ് കെ എന്‍ എം മര്‍കസുദ്ദഅ്‌വയെന്ന് എ പി അനില്‍കുമാര്‍ എം എല്‍ എ അഭിപ്രായപ്പെട്ടു. ‘വിമോചനം വിശ്വാസ വിശുദ്ധിയിലൂടെ’ പ്രമേയത്തില്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മുജാഹിദ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് അബ്ദുസ്സലാം മദനി അധ്യക്ഷത വഹിച്ചു. ഫസലുല്‍ ഹഖ് മാസ്റ്റര്‍, ഡോ. ജാബിര്‍ അമാനി, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, മുഹമ്മദ് അരിപ്ര, അബ്ദുല്‍കരീം വല്ലാഞ്ചിറ, ടി ടി ഫിറോസ്, കുഞ്ഞുട്ടി മാസ്റ്റര്‍, ശംസുദ്ദീന്‍ അയനിക്കോട്, ആമിന ടീച്ചര്‍, സി ടി കുഞ്ഞയമു മാസ്റ്റര്‍ പ്രസംഗിച്ചു.