ബാലകൃഷ്ണന്‍ വള്ളിക്കുന്ന്: ജീവിതം അന്വേഷണം സംവാദം പുസ്തകം പ്രകാശിതമായി
അത്താണിക്കല്‍: ഡോ. പി സക്കീര്‍ ഹുസൈന്‍ എഴുതി യുവത ബുക്‌സ് പ്രസിദ്ധീകരിച്ച ‘ബാലകൃഷ്ണന്‍ വള്ളിക്കുന്ന്: ജീവിതം, അന്വേഷണം, സംവാദം’ കൃതി പത്മജ വള്ളിക്കുന്ന് കെ എന്‍ എം മര്‍കസുദ്ദഅവ കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി അബ്ദുല്ലത്തീഫ് അത്താണിക്കലിന് നല്‍കി പ്രകാശനം ചെയ്തു. മണ്ണാര്‍ക്കാട് എം ഇ എസ് കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ടി സൈനുല്‍ ആബിദ് പുസ്തക പരിചയം നടത്തി. പി കെ അന്‍വര്‍ മുട്ടാഞ്ചേരി, എം ടി ഫരീദ എന്നിവര്‍ എഴുതിയ ‘കരിയര്‍ വഴികള്‍’ കൃതിയുടെ രണ്ടാം പതിപ്പ് എഴുത്തുകാരന്‍ റഷീദ് പരപ്പനങ്ങാടി ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് നീലകണ്ഠന്‍ നമ്പൂതിരിക്ക് നല്‍കി പ്രകാശനം ചെയ്തു. യുവത ബുക്‌സ് ഡയരക്ടര്‍ കെ പി സകരിയ്യ അധ്യക്ഷത വഹിച്ചു. ഉത്തരകാലം.കോം ചീഫ് എഡിറ്റര്‍ കെ കെ ബാബുരാജ്, ഗ്രന്ഥകര്‍ത്താവ് ഡോ. പി സക്കീര്‍ ഹുസൈന്‍, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ പി ആസിഫ് മഷ്ഹൂദ്, കൃഷ്ണകുമാര്‍ തറോല്‍, യുവത ബുക്‌സ് സി ഇ ഒ ഹാറൂന്‍ കക്കാട്, ഐ എസ് എം സംസ്ഥാന സെക്രട്ടറി ഷാനവാസ് ചാലിയം പ്രസംഗിച്ചു.