8 Tuesday
July 2025
2025 July 8
1447 Mouharrem 12

ജലീല്‍ വൈരങ്കോടിന് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് അധ്യാപക അവാര്‍ഡ്


തിരൂര്‍: ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന്റെ 2022ലെ സംസ്ഥാന അധ്യാപക പുരസ്‌കാരമായ ലോങ് സര്‍വീസ് ഡെക്കറേഷന്‍ അവാര്‍ഡ് ജലീല്‍ വൈരങ്കോടിന് ലഭിച്ചു. കുറുമ്പത്തൂര്‍ ചേരുരാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനും സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ജില്ലാ മീഡിയ കോ-ഓര്‍ഡിനേറ്ററുമാണ് ജലീല്‍. സ്‌കൗട്ട്, ഗൈഡ് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഉപജില്ലാ-ജില്ലാ തലങ്ങളില്‍ നിരവധി പരിശീലനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഹാം റേഡിയോ ലൈസന്‍സുള്ള ഓപറേറ്റര്‍ കൂടിയാണ്. ലോകത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ സ്‌കൗട്ട് പ്രോഗ്രാമായ ജോട്ടാ ജോട്ടിയില്‍ പങ്കെടുത്തിട്ടുണ്ട്. വിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള സ്‌നേഹഭവനം, വിദ്യാകിരണം, കൂടെയുണ്ട് കൗണ്‍സലര്‍ തുടങ്ങി ഒട്ടനവധി മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു. ഐ എസ് എം മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ജലീല്‍ നിലവില്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ തിരൂര്‍ മണ്ഡലം ജോ. സെക്രട്ടറിയും കെ എസ് ടി യു ജില്ലാ സെക്രട്ടറിയുമാണ്. ആലത്തിയൂര്‍ കെ എച്ച് എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക റംഷീദയാണ് ഭാര്യ. മക്കള്‍: മിന്‍ഹ, മിഷല്‍. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബു ഐ എ എസ് അവാര്‍ഡ് സമ്മാനിച്ചു.

Back to Top