26 Monday
January 2026
2026 January 26
1447 Chabân 7

ഖത്തര്‍ മലയാളി സമ്മേളനം: പ്രതിനിധി സംഗമം നടന്നു

ദോഹ: ‘മഹിതം മാനവീയം’ പ്രമേയത്തില്‍ നടക്കുന്ന ഏഴാമത് ഖത്തര്‍ മലയാളി സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കോവിഡ് സാഹചര്യത്തില്‍ ച ഘശഴവ ോലറശമ യുട്യൂബ് ചാനല്‍ വഴി ഓണ്‍ലൈനായാണ് സമ്മേളനം. സമ്മേളനത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ദോഹയിലെ വിവിധ മലയാളി സംഘടനകളുടെ പ്രതിനിധിസംഗമം തീരുമാനിച്ചു.
സംഘടനാ പ്രതിനിധിസംഗമം സ്വാഗതസംഘം മുഖ്യ രക്ഷാധികാരി കെ കെ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ അബ്ദുല്ലത്തീഫ് നല്ലളം അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഷമീര്‍ വലിയവീട്ടില്‍ സമ്മേളന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കിയ തീം സോങ്ങിന്റെ ടീസര്‍ റിലീസിംഗ് ഇ പി അബ്ദുറഹ്മാന്‍, ജൂട്ടാസ് പോള്‍ എന്നിവര്‍ നിര്‍വ്വഹിച്ചു. എ പി ഖലീല്‍, സമീര്‍ ഏറാമല, കെ ടി അബ്ദുറഹ്മാന്‍, എം ടി നിലമ്പൂര്‍, അലി ചാലിക്കര, സിറാജ് ഇരിട്ടി പ്രസംഗിച്ചു.
ജനുവരി 22, 26, 29 തീയതികളില്‍ നടക്കുന്ന സമ്മേളനം ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ നേതൃത്വത്തിലുള്ള സ്വാഗതസംഘമാണ് സംഘടിപ്പിക്കുന്നത്. ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല, ഇ ടി മുഹമ്മദ് ബഷീര്‍ എം പി, എന്‍ കെ പ്രേമചന്ദ്രന്‍ എം പി, എളമരം കരീം എം പി, വി ടി ബല്‍റാം എം എല്‍ എ, കെ പി രാമനുണ്ണി, ഫാ. ഡേവിസ് ചിറമേല്‍, സ്വാമി ആത്മദാസ് യാമി, രാജീവ് ശങ്കര്‍, അഡ്വ. ഫാത്തിമ തഹ്‌ലിയ, ജ്യോതി വിജയകുമാര്‍, പി എന്‍ ബാബുരാജന്‍, സിയാദ് ഉസ്മാന്‍, സി പി ഉമര്‍ സുല്ലമി, ഡോ. കെ ടി അന്‍വര്‍ സാദത്ത്, ഡോ. ജാബിര്‍ അമാനി, എന്‍ എം അബ്ദുല്‍ ജലീല്‍, മുജീബ് റഹ്മാന്‍ കിനാലൂര്‍, സി എം മൗലവി, സല്‍മ അന്‍വാരിയ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.

ഏഴാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ ഭാഗമായി സംഘടനാ പ്രതിനിധി സംഗമം മുഖ്യ രക്ഷാധികാരി കെ കെ ഉസ്മാന്‍ ഉദ്ഘാടനം ചെയ്യുന്നു.

Back to Top