26 Saturday
April 2025
2025 April 26
1446 Chawwâl 27

ഐ എസ് എം ‘ഇശല്‍ തേന്‍കണം’ ഗ്രാന്റ് ഫിനാലെ സമാപിച്ചു

കണ്ണൂര്‍: ഐ എസ് എമ്മിന്റെ കലാവേദിയായ ആര്‍ട്ടിസം നാലു മാസമായി നടത്തിവന്ന തനത് മാപ്പിളപ്പാട്ട് മത്സരമായ ‘ഇശല്‍ തേന്‍കണം’ ഗ്രാന്റ്ഫിനാലെ സമാപിച്ചു. ജില്ലക്കകത്തും പുറത്തും നിന്നുള്ള 202 മത്സരാര്‍ഥികളില്‍ നിന്ന് 12 പേരാണ് ഫൈനല്‍ റൗണ്ടിലെത്തിയത്.
മലപ്പുറത്തെ അഞ്ജല സലീം ഒന്നാം സ്ഥാനം നേടി. കോഴിക്കോട്ടെ ദിയ ഷരീഫ് രണ്ടാം സ്ഥാനവും കൂത്തുപറമ്പിലെ ഹന്ന ഫിദ മൂന്നാംസ്ഥാനവും നേടി. ജേതാക്കള്‍ക്കുള്ള കാഷ്‌പ്രൈസും പ്രശസ്തിഫലകവും കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെ. മേയര്‍ കെ ശബീന ടീച്ചര്‍ സമ്മാനിച്ചു. പ്രോത്സാഹന സമ്മാനങ്ങള്‍ കെ എന്‍ എം മര്‍കസുദഅവ ജില്ലാ പ്രസിഡന്റ് സി എ അബൂബക്കര്‍, സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, ഐ എസ് എം ജില്ലാ സെക്രട്ടറി മുഹമ്മദ് റാഫി തളിപ്പറമ്പ, എം എസ് എം ജില്ലാ സെക്രട്ടറി റബീഹ് മാട്ടൂല്‍, എം ജി എം ജില്ലാ ജോ. സെക്രട്ടറി റുസീന ഫൈസല്‍, എം ജി എം സ്റ്റുഡന്റ്‌സ് വിംഗ് ജില്ലാ പ്രസിഡന്റ് സുഹാന ഉമ്മര്‍ ഇരിക്കൂര്‍ എന്നിവര്‍ സമ്മാനിച്ചു. മാപ്പിളപ്പാട്ട് നിരൂപകന്‍ ഫൈസല്‍ എളേറ്റില്‍, ഹനീഫ് പാനൂര്‍, ഷരീഫ് ചൊകഌ എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു.
കണ്ണൂര്‍ ശിക്ഷക് സദന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഗ്രാന്റ് ഫിനാലെ ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റാഫി പേരാമ്പ്ര അധ്യക്ഷത വഹിച്ചു. യൂനുസ് നരിക്കുനി, വി മൊയ്തു സുല്ലമി, പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, കെ എല്‍ പി ഹാരിസ്, മിശാല്‍ നിലമ്പൂര്‍, അബ്ദുല്‍കരീം കോലോംപാടം, ആര്‍ട്ടിസം കണ്‍വീനര്‍ റസല്‍ കക്കാട് സംസാരിച്ചു.

ഐ എസ് എം ഇശല്‍ തേന്‍കണം ഗ്രാന്റ് ഫിനാലെ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്യുന്നു.

Back to Top