അവാര്‍ഡ് നല്‍കി
കായംകുളം: കെ എന്‍ എം മര്‍കസുദ്ദഅ്‌വ ചതുര്‍മാസ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ആദര്‍ശപാഠം പരിപാടിയിലെ ക്വിസ് മത്സരത്തില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം കരസ്ഥ മാക്കിയ കെ എന്‍ എം മര്‍കസുദ്ദഅവ കായംകുളം മണ്ഡലം പ്രസിഡന്റ് അബ്ദുല്‍റഷീദിന് ഉപഹാരം നല്‍കി. സംസ്ഥാന കമ്മിറ്റിയുടെ ഉപഹാരം ഐ എസ് എം സംസ്ഥാന സെക്രട്ടറി ഷമീര്‍ ഫലാഹി നല്‍കി. കേരളത്തിലെ സാമൂഹിക ചരിത്രവും ഇസ്‌ലാമിക പൈതൃകവും അറേബ്യന്‍ സംസ്‌കാരവും ഉള്‍പ്പെടുത്തിയായിരുന്നു ചോദ്യങ്ങള്‍.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന തലത്തില്‍ നടത്തിയ ആദര്‍ശപാഠം ക്വിസ് മത്സരത്തില്‍ രണ്ടാംസ്ഥാനം നേടിയ അബ്ദുര്‍റശീദ് കായംകുളത്തിന് ഐ എസ് എം സംസ്ഥാന സെക്രട്ടറി ഷമീര്‍ ഫലാഹി അവാര്‍ഡ് കൈമാറുന്നു.