ജനപ്രതിനിധികളെ ആദരിച്ചു
മേപ്പാടി: ഐ എസ് എം കമ്മിറ്റി തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് ആദരവും സി ഐ ഇ ആര്‍ അവാര്‍ഡ്ദാനവും സംഘടിപ്പിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറി അബ്ദുസ്സലാം അസ്ഹരി ഉദ്ഘാടനം ചെയ്തു. കെ എന്‍ എം മര്‍സുദ്ദഅ്‌വ പഞ്ചായത്ത് പ്രസിഡന്റ് കെ അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ഐ എസ് എം ജില്ലാ സെക്രട്ടറി ഹാസില്‍ മുട്ടില്‍ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡന്റ് റംല ഹംസ, രാജു ഹെ ജമാടി, സി ഹാരിസ്, എ എം ജിതിന്‍, ഐ എസ് എം സംക്രട്ടറി കെ സജ്ജാദ്, എസ് ശിഹാബ്, ടി സക്കീര്‍, കെ നിസാം പ്രസംഗിച്ചു.