വി പി ഉമര്‍
എം ടി മനാഫ്
തിരൂര്‍: പ്രദേശത്തെ മത രാഷ്ട്രീയ സാംസ്‌കാരിക കായികരംഗത്തെ നിറസാന്നിധ്യമായിരുന്ന വി പി ഉമര്‍ (72) നിര്യാതനായി. കെ എന്‍ എം മര്‍കസുദ്ദഅ്‌വ മലപ്പുറം വെസ്റ്റ് ജില്ലാ ഉപാധ്യക്ഷന്‍, തിരൂര്‍ മുനിസിപ്പല്‍ മുസ്‌ലിംലീഗ് വൈസ് പ്രസിഡണ്ട്, തിരൂര്‍ നഗരസഭ കൗണ്‍സിലര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, തിരൂര്‍ പരന്നേക്കാട് ജെ എം ഹൈസ്‌കൂള്‍ പ്രസിഡന്റ്, സ്‌പോര്‍ട്‌സ് അക്കാഡമി തിരൂര്‍ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 1968 മുതല്‍ തിരൂരില്‍ ഇസ്‌ലാഹീ പ്രവര്‍ത്തനത്തിന് ആരംഭം കുറിച്ച പ്രമുഖരില്‍ ഒരാളായിരുന്നു അദ്ദേഹം. തിരൂരിലെ അദ്യ മുജാഹിദ് പള്ളിയായ പാറേക്കുളം ജുമാമസ്ജിദ് സ്ഥാപിക്കുന്നതിലും അവിടെ ജുമുഅ തുടങ്ങുന്നതിലും അദ്ദേഹം നേതൃപരമായ പങ്കു വഹിച്ചിട്ടുണ്ട്. തിരുരില്‍ ആദ്യ ഈദ്ഗാഹ് സംഘടിപ്പിക്കുന്നതിനും അദ്ദേഹം നേതൃത്വം നല്‍കി. ഭാര്യ: ആയിഷ. മക്കള്‍: ബരീര്‍, ഉനൈസ്. സഹോദരന്‍ വി പി സൈതലവി മാസ്റ്റര്‍. പരേതന്റെ സല്‍ക്കര്‍മ്മങ്ങള്‍ സ്വീകരിച്ചും പോരായ്മകള്‍ പൊറുത്തും അല്ലാഹു അദ്ദേഹത്തിന് സ്വര്‍ഗത്തില്‍ ഉന്നതമായ പദവി നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)