വി പി മുഹമ്മദ് ഇഖ്ബാല്‍
പി പി മന്‍സൂര്‍, ചാത്തല്ലൂര്‍ വെസ്റ്റ്
ഒതായി: കെ എന്‍ എം മര്‍കസുദ്ദഅ്‌വ വെസ്റ്റ് ചാത്തല്ലൂര്‍ ശാഖാ പ്രസിഡന്റ് വെള്ളാരംപാറ മുഹമ്മദ് ഇഖ്ബാല്‍ നിര്യാതനായി. പ്രദേശത്തെ ഇസ്‌ലാഹീ ചലനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വെസ്റ്റ് ചാത്തല്ലൂര്‍ ഇസ്‌ലാഹിയാ അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റും മരണം വരെ അതിന്റെ നേതൃസ്ഥാനം വഹിക്കുകയും ചെയ്തു. മത, രാഷ്ട്രീയ, സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം പ്രദേശത്ത് മുസ്‌ലിംലീഗ് കെട്ടിപ്പടുക്കുന്നതിലും പ്രധാന പങ്കുവഹിച്ചു. 2002-ല്‍ പ്രസ്ഥാനത്തില്‍ പ്രതിസന്ധി രൂപപ്പെട്ട സാഹചര്യത്തില്‍ പ്രദേശത്തെ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് മുന്നില്‍ നിന്നത് അദ്ദേഹമായിരുന്നു. മുജാഹിദ് സമ്മേളനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. നാഥാ അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും സ്വര്‍ഗപ്രവേശനവും നല്കി അനുഗ്രഹിക്കേണമേ. (ആമീന്‍)