വി പി ബഷീര്‍
ആര്‍ അബ്ദുല്‍ഖാദിര്‍ സുല്ലമി കടവത്തൂര്‍
കടവത്തൂര്‍: ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് സ്ഥാപക കമ്മിറ്റി അംഗവും കോയമ്പത്തൂര്‍ കേരള സോഷ്യല്‍ വെല്‍ഫയര്‍ ഫൗണ്ടേഷന്‍ ജന.സെക്രട്ടറിയും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന വി പി ബഷീര്‍ (54) നിര്യാതനായി. കടവത്തൂര്‍ സ്വദേശിയും കോയമ്പത്തൂരിലെ പ്രമുഖ വ്യാപാരിയും മുസ്‌ലിംലീഗിന്റെ നേതാവുമായിരുന്നു അദ്ദേഹം. ഇസ്്‌ലാഹി പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ ഏറെ സൗമ്യനും വിനയാന്വിതനും ദാനശീലനുമായിരുന്നു. സമ്പന്ന കുടുംബ പശ്ചാത്തലത്തില്‍ ജീവിക്കുമ്പോഴും മുജാഹിദ് പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ എളിമയുള്ള സന്നദ്ധ സേവകനും ത്യാഗശീലനുമായി അണിയറക്കു പിന്നില്‍ പ്രവര്‍ത്തിക്കാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. അല്ലാഹു പരേതന് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍).