വി കെ മുഹമ്മദ് കുഞ്ഞി
പി എം എ റഊഫ്
കാസര്‍കോഡ്: ജില്ലയിലെ പടന്ന പ്രദേശത്ത് ഇസ്‌ലാഹി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന വി കെ മുഹമ്മദ് കുഞ്ഞി നിര്യാതനായി. പ്രദേശത്ത് സലഫി മസ്ജിദ് നിര്‍മിക്കാന്‍ നേതൃപരമായ പങ്കുവഹിച്ചയാളായിരുന്നു. സംഘടനാ പ്രശ്‌നത്തെ തുടര്‍ന്ന് രണ്ടാമതൊരു പള്ളി നിര്‍മിക്കാന്‍ ഒറ്റയാള്‍ പട്ടാളമായി രംഗത്തിറങ്ങുകയും പള്ളി സ്ഥാപിക്കുകയും ചെയ്തു. കുടുംബബന്ധങ്ങള്‍ ചേര്‍ക്കുന്നതിലും സൗഹൃദങ്ങള്‍ നിലനിര്‍ത്തുന്നതിലും അദ്ദേഹം മാതൃകയായിരുന്നു. പ്രായവും ശാരീരിക വൈകല്യവും മറന്ന് ശബാബ് വരി ചേര്‍ക്കുന്നതിലും ദീര്‍ഘമായ യാത്രകള്‍ ചെയ്ത് സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നതിനും അദ്ദേഹം വലിയ താല്‍പര്യം കാണിച്ചു. സംഘടനാ പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ നേരറിയാന്‍ സംസ്ഥാന നേതാക്കളുടെ വീടുകളില്‍ ചെന്ന് കാര്യങ്ങള്‍ പഠിച്ചെടുത്തത് സത്യത്തോടൊപ്പം നില്‍ക്കാനുള്ള അദ്ദേഹത്തിന്റെ ത്വരയായിരുന്നു. വ്യക്തികള്‍ക്കിടയിലും കുടുംബ പ്രശ്‌നങ്ങളിലും സ്വീകാര്യനായ മധ്യസ്ഥനായിരുന്നു. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)