13 Friday
February 2026
2026 February 13
1447 Chabân 25

വി ആലി മാസ്റ്റര്‍

വി കെ ജാബിര്‍


പൂനൂര്‍: പ്രദേശത്തെ ഇസ്‌ലാഹി പ്രവര്‍ത്തനങ്ങള്‍ക്കു ഉറച്ച പിന്‍ബലം നല്‍കിയിരുന്ന ഏഴുവളപ്പില്‍ വി ആലി മാസ്റ്റര്‍ (68) നിര്യാതനായി. കെ എന്‍ എം മര്‍കസുദ്ദഅ്‌വ പൂനൂര്‍ യൂനിറ്റ് പ്രസിഡന്റായിരുന്നു. പ്രദേശത്തെ വിദ്യാഭ്യാസ ധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന അല്‍ഹിലാല്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് സ്ഥാപക ചെയര്‍മാനാണ്. മസ്ജിദുല്‍ ഇസ്‌ലാഹ്, എമിനന്‍സ് ഹോളിഡേ മദ്‌റസ, തദ്‌രീബു ഹിഫ്ദില്‍ ഖുര്‍ആന്‍ തുടങ്ങിയ സംരംഭങ്ങള്‍ ഈ ട്രസ്റ്റിനു കീഴില്‍ നടന്നുവരുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ആലി മാഷിന്റെ നേതൃപരമായ പിന്തുണയുണ്ടായിരുന്നു. താമരശ്ശേരി ഗവ. വി എച്ച് എസ് സി, ഓമാനൂര്‍ ഗവ. ഹൈസ്‌കൂള്‍, പൂനൂര്‍ ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി ദീര്‍ഘകാലം സേവനം ചെയ്തിരുന്നു. ഫാറൂഖ് കോളെജില്‍ പഠിക്കുന്ന കാലത്താണ് പുരോഗമന ആശയങ്ങളോട് താല്പര്യം ജനിക്കുന്നത്. ഏതുവിധ പ്രതിബന്ധങ്ങളുണ്ടായാലും, തനിക്കു ശരിയെന്നു ബോധ്യപ്പെട്ട നിലപാടുകളുടെ കൂടെ ഉറച്ചു നില്‍ക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. നല്ലൊരു വായനക്കാരന്‍ കൂടിയായിരുന്നു. ഉമ്മിണികുന്നുമ്മല്‍ കുഞ്ഞൂട്ടി ഹാജിയുടെ മകനാണ്. ഭാര്യ: സഫിയ ടീച്ചര്‍. മക്കള്‍: സൈഫുദ്ദീന്‍, അബ്ദുല്‍ജലീല്‍. സഹോദരങ്ങള്‍: കുഞ്ഞിമുഹമ്മദ്, മൊയ്തീന്‍കുട്ടി, ഇസ്മായില്‍ മാസ്റ്റര്‍, ഹുസൈന്‍, പാത്തുമ്മ, കദീശ, നഫീസ. പരേതന് അല്ലാഹു മര്‍ഹമത്തും മഗ്ഫിറത്തും നല്‍കുമാറാകട്ടെ.

Back to Top