വി അബ്ദുര്‍റഹീം
സി അബ്ദുല്ല സുല്ലമി കരുവന്‍പൊയില്‍
കരുവമ്പൊയില്‍: കെ എന്‍ എം മര്‍കസുദ്ദഅവ ശാഖ ട്രഷറര്‍ വി അബ്ദുറഹീം നിര്യാതനായി. മത, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ നിറ സാന്നിധ്യമായിരുന്ന അദ്ദേഹം മുപ്പത് വര്‍ഷത്തോളം പ്രവാസ ജീവിതം നയിച്ചിട്ടുണ്ട്. കരുവന്‍പൊയില്‍ സലഫി മസ്ജിദ് പരിപാലനം സ്വയം ഏറ്റെടുക്കുകയും നിസ്വാര്‍ഥമായി സേവനം ചെയ്തു വരികയുമായിരുന്നു. പൂക്കോയതങ്ങള്‍ പാലിയേറ്റീവ് കെയറില്‍ വളണ്ടിയറായിരുന്നു. ദഅ്‌വ പ്രവര്‍ത്തനങ്ങളിലും ശബാബ് വിതരണത്തിലും മറ്റും സജീവമായി ഇടപെടുന്ന അദ്ദേഹത്തിന്റ വിയോഗം നാടിനും പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ്. കെ കെ മുഹമ്മദ് സുല്ലമിയുടെ സഹോദരന്‍ അബൂബക്കറാണ് അദ്ദേഹത്തിന്റെ പിതാവ്. വി മുഹമ്മദ് സുല്ലമി (എറണാകുളം) സഹോദരനാണ്. കുഞ്ഞിപ്പാത്തുമ്മയാണ് മാതാവ്. ഭാര്യ: ഫാത്തിമ. മക്കള്‍: തസ്‌നീം, ശമീം, സാലിം, ജസീല, സബീല്‍. അല്ലാഹു പരേതന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)