ഉയിഗൂരികള്‍ക്കായി ദുബയില്‍ രഹസ്യ ജയിലെന്ന് ചൈനീസ് യുവതി
ദുബയില്‍ ചൈനീസ് സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള രഹസ്യ തടങ്കല്‍ സംവിധാനത്തില്‍ എട്ട് ദിവസം രണ്ട് ഉയിഗൂര്‍ തടവുകാര്‍ക്കൊപ്പം താമസിപ്പിച്ചുവെന്ന് ആരോപണവുമായി ചൈനീസ് യുവതിയായ വു ഹുവാന്‍. അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. രാജ്യാതിര്‍ത്തിക്ക് പുറത്ത് ചൈന ഇരുണ്ട അറ പ്രവര്‍ത്തിപ്പിക്കുന്നുവെന്നതിന്റെ ആദ്യ തെളിവാണ് പുറത്തുവന്നിരിക്കുന്നത്. പ്രതിശ്രുതവരനെ ചൈനീസ് വിമതനായി കണക്കാക്കുന്നതിനാല്‍ 26-കാരിയായ വു ഹുവാന്‍ ചൈനയിലേക്ക് തിരിച്ചയക്കുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിലായിരുന്നു. ദുബയിലെ ഒരു ഹോട്ടലില്‍ നിന്ന് പിടികൂടുകയും, ചൈനീസ് ഉദ്യോഗസ്ഥര്‍ ജയിലാക്കി മാറ്റിയ കേന്ദ്രത്തിലേക്ക് മാറ്റുകയുമായിരുന്നു. അവിടെ മറ്റ് രണ്ട് തടവുകാരെ കാണുകയും അവര്‍ രണ്ട് പേരും ഉയിഗൂരികളായിരുന്നുവെന്നും വു ഹുവാന്‍ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. 19-കാരനായ പ്രതിശ്രുതവരന്‍ വാങ് ജിഗ്യൂ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ കുറ്റവാളിയായി പരിഗണിക്കുന്ന ഔദ്യോഗിക രേഖയില്‍ ഒപ്പുവെക്കാന്‍ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി വു ഹുവാന്‍ പറഞ്ഞു.