13 Saturday
December 2025
2025 December 13
1447 Joumada II 22

ഉത്തരം

കെ എം ശാഹിദ് അസ്‌ലം


സ്വാതന്ത്ര്യത്തെക്കുറിച്ച്
ഉപന്യസിക്കാനായിരുന്നു ചോദ്യം
ചോദ്യപേപ്പറിലെ വരികളെ നോക്കിയവന്‍
ദീര്‍ഘനേരം അങ്ങനെത്തന്നെ ഇരുന്നു
മഷിപുരളാന്‍ കൊതിച്ചുകൊണ്ട്
ഉത്തരക്കടലാസ് നിര്‍വികാരമായി
വരികളേക്കാള്‍ നേര്‍ചിത്രങ്ങളാണ്
അവന്റെ മനസ്സില്‍ പതിഞ്ഞത്
പതിനഞ്ച് മാര്‍ക്കിന്റെ ചോദ്യത്തിന്
അവസാനം ഇത്രമാത്രം എഴുതി
അവന്‍ ഉത്തരക്കടലാസ് മടക്കി നല്‍കി:

‘സ്വാതന്ത്ര്യത്തോളം വ്യഭിചരിക്കപ്പെട്ട
മറ്റൊരു വാക്കുമിന്ന് കാണാന്‍ സാധ്യമല്ല!’

Back to Top